ദുബൈ: കോവിഡ് ബാധ ലോകത്തെ പിടികൂടിയിട്ട് 100 ദിനം പിന്നിട്ടിരിക്കുന്നു. യു.എ.ഇയിൽ എ ത്തിയിട്ടാവെട്ട, രണ്ടര മാസവും. കോവിഡിെൻറ വ്യാപ്തി മുൻകൂട്ടികണ്ട് ഒരുമുഴം മുന്ന േ എറിഞ്ഞവരാണ് യു.എ.ഇ ഭരണാധികാരികൾ. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നതിന് മ ുമ്പുതന്നെ മുൻകരുതലെടുത്തിരുന്നു.വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയത ിെൻറ ഫലമായാണ് കോവിഡ് ആദ്യമേതന്നെ കണ്ടെത്താനും പ്രതിരോധിക്കാനും കഴിഞ്ഞത്. അതി നാലാണ് യു.എ.ഇയിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച് രണ്ടര മാസം പിന്നിടുേമ്പാഴും രാജ ്യത്തെ സ്ഥിതി അത്രയേറെ വഷളാവാത്തത്. യു.എ.ഇയിലെ കോവിഡിെൻറ നാൾവഴികളും ഭരണകൂടം ക ൈക്കൊണ്ട നടപടികളും എന്താണെന്നു നോക്കാം.
ജനുവരി 23: ചൈനയിൽനിന്ന് എത്തുന്നവർക ്കെല്ലാം വിമാനത്താവളങ്ങളിൽ തെർമൽ സ്കാനിങ് ഏർപ്പെടുത്തി
29: യു.എ.ഇയിൽ ആദ്യ കോവി ഡ് ബാധ സ്ഥിരീകരിച്ചു. വൂഹാനിൽനിന്നെത്തിയ കുടുംബത്തിലെ നാലു പേർക്കാണ് കോവിഡ് സ ്ഥിരീകരിച്ചത്. ജനുവരി 16നാണ് ഇവർ യു.എ.ഇയിൽ എത്തിയത്.
ഫെബ്രുവരി 05: ബെയ്ജിങ് ഒഴ ികെ ചൈനയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി.
ചൈന സന്ദർശനം കഴി ഞ്ഞെത്തിയ വിദ്യാർഥികൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്ലാസിൽ വരേണ്ടതില്ലെന്ന് സർവകലാശാലകൾ അറിയിച്ചു.
09: ആദ്യത്തെ രോഗി സുഖംപ്രാപിച്ചു. ചൈനയിൽ നിന്നെത്തിയ ലിയു യുജിയ എന്ന 73കാരിയാണ് സുഖംപ്രാപിച്ചത്.
10: ഇന്ത്യക്കാരന് ആദ്യമായി വൈറസ് സ്ഥിരീക രിച്ചു
12: രണ്ടു പേർകൂടി രോഗമുക്തരായി. എട്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.
14: രണ്ടു പേർകൂടി രോഗമുക്തരായി
27: സ്കൂളുകൾ വിദേശയാത്ര റദ്ദാക്കി. വിദേശ രാജ്യങ്ങള ിൽ സന്ദർശനം നടത്തിയ വിദ്യാർഥികൾ വിവരമറിയിക്കണമെന്ന് നിർദേശം.
28: ദുബൈയിൽ തുടങ്ങിയ ലോക സൈക്ലിങ് ടൂർ ചാമ്പ്യൻഷിപ് റദ്ദാക്കി. ചാമ്പ്യൻഷിപ്പിൽ പെങ്കടുത്ത രണ്ടു പേർക്ക് കോവിഡ് പരിശോധനയിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാർച്ച് 03: രോഗലക്ഷണമുള്ളവർ പള്ളികളിൽ പോകരുതെന്ന് ഫത്വ കൗൺസിൽ നിർദേശം. രാജ്യത്തെ ആരാധനാലയങ്ങളിൽ തെർമൽ സ്കാനർ സ്ഥാപിച്ചുതുടങ്ങി.
07: അബൂദബി സ്പോർട്സ് കൗൺസിലിനു കീഴിലുള്ള എല്ലാ കായികപരിപാടികളും റദ്ദാക്കി
08: എല്ലാ സ്കൂളുകളും അടച്ചു. രണ്ടാഴ്ച അവധിയായിരിക്കുെമന്നും അതിനുശേഷം ഇ-ലേണിങ് നടത്തുമെന്നുമായിരുന്നു അറിയിപ്പ്.
09: ദുബൈ മിറക്കിൾ ഗാർഡൻ, േഗ്ലാബൽ വില്ലേജ് തുടങ്ങിയ അടച്ചു. 14 പുതിയ േകാവിഡ് കേസുകൾ.
10: വിമാനങ്ങൾ റദ്ദാക്കി തുടങ്ങി.
11: അബൂദബിയിൽ ശീശ നിരോധിച്ചു
12: ദുബൈയിലും ശീശ നിരോധിച്ചു
13: നൈറ്റ് ക്ലബുകളും പരിപാടികളും അബൂദബി നിർത്തലാക്കി.
14.: അബൂദബിയിലെ പാർക്കുകളും തിയറ്ററുകളും ബീച്ചുകളും അടച്ചു.
15: ദുബൈയിലെ പാർക്കുകളും തിയറ്ററുകളും ജിമ്മുകളും അടച്ചു. അജ്മാനിലും ഫുജൈറയിലും ദുബൈയിലും വിവാഹ പാർട്ടികൾ നിരോധിച്ചു.
16: എല്ലാ ആരാധനാലയങ്ങളിലും പ്രാർഥനകൾ നിരോധിച്ചു.
17: വിദേശത്തുള്ള ഇമറാത്തികൾ തിരിച്ചെത്തണമെന്ന് നിർദേശം.
18: പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചു. യു.എ.ഇയിൽ എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന് നിർദേശം.
19: റെസിഡൻറ് വിസയുള്ളവർക്കും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി.
20: മനഃപൂർവം കോവിഡ് പരത്തിയാൽ അഞ്ചു വർഷം തടവ് നേരിടേണ്ടിവരുമെന്ന് യു.എ.ഇ
21: യു.എ.ഇയിൽ മരണം സ്ഥിരീകരിച്ചു. അറബ് പൗരനും ഏഷ്യൻ പൗരനമുമാണ് മരിച്ചത്. ദുബൈയിൽ 11 ദിവസത്തെ അണുനശീകരണം തുടങ്ങി
22: സ്കൂളുകളിലും സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസത്തിന് തുടക്കം. എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കുമെന്ന് എമിറേറ്റ്്സ്.
23: അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
25: എല്ലാ യാത്രാവിമാനങ്ങളും സർവിസ് നിർത്തി. സൂപ്പർ മാർക്കറ്റ്, ഫാർമസി പോലുള്ള അത്യാവശ്യ സ്ഥാപനങ്ങൾ ഒഴികെ എല്ലാം അടച്ചിടാൻ നിർദേശം.
26: യു.എ.ഇയിൽ രാത്രിയാത്രവിലക്ക്. രാത്രി എട്ടു മുതൽ രാവിലെ ആറു വരെ അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ ആരും പുറത്തിറങ്ങരുതെന്ന് നിർദേശം.
28: രാത്രി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടികൂടാൻ കാമറകൾ നിരീക്ഷണം തുടങ്ങി
30: വിദൂര വിദ്യാഭ്യാസം മൂന്നു മാസത്തേക്കുകൂടി നീട്ടി.
31: മെട്രോ, ട്രാം എന്നിവയുടെ സർവിസുകൾ ഭാഗികമായി റദ്ദാക്കി. അൽറാസിലേക്കുള്ള പ്രവേശനം വിലക്കി.
ഏപ്രിൽ രണ്ട്: രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 1000 കടന്നു.
05: ദുബൈയിൽ പകലും പുറത്തിറങ്ങുന്നതിന് നിരോധനം. മെട്രോ സർവിസ് നിർത്തി. അനുമതിയോടെ പുറത്തിറങ്ങുന്നവർക്ക് ബസുകളിൽ യാത്ര സൗജന്യം. ടാക്സികളിൽ 50 ശതമാനം നിരക്കിളവ്. മറ്റ് എമിേററ്റുകളിലെ രാത്രിയാത്രവിലക്ക് നീട്ടി. മാസ്ക് ധരിക്കൽ നിർബന്ധമാക്കി.
06: അജ്മാനിൽ ബാർബർ ഷോപ്പുകൾക് വിലക്ക്. കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു.
07: കർശന നിയന്ത്രണങ്ങളോടെ വാട്ടർ ഫ്രണ്ട് മാർക്കറ്റ് തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.