ഷാർജ: ഷാർജയിലെ ഉംഖാനൂർ പ്രദേശത്ത് നഗരസഭ നടത്തിയ അണുവിമുക്ത ശ്രമങ്ങളെ പരിഹസിച്ചതിന് അറബ് വംശജനെ പൊലീസ് അറസ്്റ്റ് ചെയ്തു. ഓപറേഷനെയും അധികാരികളെയും പരിഹസിക്കുന്ന ക്ലിപ്പുകൾ തയാറാക്കി ഇയാൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്തരം ശ്രമങ്ങൾ നടത്തുന്നവർ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.