സർക്കാർ നിർദേശങ്ങൾ എങ്ങനെ പാലിക്കാം എന്ന് അൻഷാദ് അലിയെ കണ്ട് പഠിക്കണം. ദുബൈയിൽ നിന്ന് പുറപ്പെട്ടത് മുതൽ വീട്ടിലെത്തിയത് വരെയുള്ള സകല വിവരങ്ങളും ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയാണ് അൻഷാദ് ക്വാറൻറീനിൽ കഴിയുന്നത്. എന്നിട്ടും ചിലർ പറയുന്നു താൻ കറങ്ങി നടക്കുകയാണെന്ന്. നാട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വയനാട് മൂപൈനാട് സ്വദേശി അൻഷാദ് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിെൻറ പ്രസക്ത ഭാഗങ്ങൾ:
ദുബൈ എയർപോർട്ടിൽ നിന്ന് എമിറേറ്റ്സ് EK 568 വിമാനത്തിൽ യാത്ര തുടങ്ങിയ ഞാൻ 22ന് പുലർച്ചെ 2.55നാണ് ബംഗളൂരു കെെമ്പഗൗഡ വിമാനത്താവളത്തിൽ എത്തിയത്. തിരക്ക് വളരെ കുറവായിരുന്നു. വിമാനത്തിൽ നിന്ന് ലഭിച്ച ഹെൽത് ഫോം പൂരിപ്പിച്ച് ഹെൽത് ഡെസ്കിൽ ഏൽപിച്ചു. ശരീരോഷ്മാവ് പരിശോധിക്കുകയും നോർമൽ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തെങ്കിലും ഞങ്ങളെ ബസുകളിൽ കയറ്റി യെലഹങ്കക്ക് അടുത്തുള്ള ആകാശ് ഹോസ്പിറ്റലിൽ പരിശോധനക്ക് ഹാജരാക്കി. 14 ദിവസത്തെ ഹോം ക്വാറൻറീൻ വേണമെന്നായിരുന്നു ഇവരുടെ നിർദേശം. ചെറിയ പനിയും മറ്റും ഉള്ളവർക്ക് 20-28 ദിവസം വരെ നിർദേശിച്ചു. പിന്നീട് അതേ ബസിൽ തിരിച്ച് വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് രാവിലെ 9.50നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര. വിമാനം ഒരു മണിക്കൂർ ലേറ്റായിരുന്നു. ഈ സമയത്തിനുള്ളിൽ നാട്ടിലെ പഞ്ചായത്ത് ഹെൽത് ഇൻസ്പെക്ടറെ വിളിച്ച് റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള എെൻറ യാത്ര സമയങ്ങൾ കൃത്യമായി പറഞ്ഞുകൊടുത്തു.
12.30ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. ഇവിടെയും ഫോം പൂരിപ്പിക്കുകയും പരിശോധനക്ക് വിധേയമാകുകയും ചെയ്തു. അന്ന് ജനതാ കർഫ്യൂ ദിനം ആയിരുന്നു. ആദ്യമായാണ് കരിപ്പൂർ വിമാനത്താവളം ആളൊഴിഞ്ഞു കാണുന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരം എെൻറ ബന്ധുക്കൾ കാർ വിമാനത്താവളത്തിൽ എത്തിച്ച ശേഷം മടങ്ങിയിരുന്നു. ഒറ്റക്കാണ് വീട്ടിലേക്ക് യാത്ര ചെയ്തത്. വിജനമായ മുക്കം- താമരശ്ശേരി വഴി വീട്ടിലേക്ക് ഡ്രൈവ് തുടർന്നു.
ഹെൽത് ഇൻസ്പെക്ടറുടെ നിർദേശം ഉണ്ടായിരുന്നതിനാൽ ഒരിടത്ത് പോലും നിർത്തിയില്ല. ഉമ്മ ഒഴികെ ബാക്കി ഉള്ളവരോടൊക്കെ വീട്ടിൽ നിന്നും മാറാൻ നിർദേശം നൽകിയിരുന്നു. വീട്ടിൽ എത്തിയ വിവരവും ഹെൽത് ഇൻസ്െപക്ടർക്ക് കൈമാറി. മൂന്ന് വയസ്സുള്ള മകനെ പോലും കാണാതെയാണ് മുറിയിൽ കയറിയത്. ഉപ്പ, വല്ല്യുമ്മ, ഭാര്യ, മകൻ, ബന്ധുക്കൾ എല്ലാവരെയും വീഡിയോ േകാൾ ചെയ്തു. ഇത്രക്കും കണിശമായി കാര്യങ്ങൾ ചെയ്ത ശേഷം യാത്ര ക്ഷീണം കാരണം ഉറങ്ങാൻ കിടന്നപ്പോൾ ദാ വരുന്നു ഒരു ഫോൺ കോൾ. മറുതലക്കൽ ഹെൽത് ഇൻസ്പെക്ടറാണ്. അദ്ദേഹത്തോട് ആരോ വിളിച്ചു പറഞ്ഞിരിക്കുന്നു. ‘ഞാൻ പുറത്തു കറങ്ങി നടക്കുന്നുണ്ട്’എന്ന്. ഞാൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി വീണ്ടും ഉറങ്ങാൻ നിന്നപ്പോൾ സുഹൃത്തിെൻറ ഫോൺ വിളിയെത്തി. ‘നിന്നെ നോക്കി പൊലീസ് വന്നിട്ടുണ്ട്’. അവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി മടക്കി അയച്ചു. ഒരു കാര്യം മനസ്സിലാക്കുക. ഞാൻ എനിക്ക് വേണ്ടി മാത്രമല്ല ക്വാറൻറീൻ തിരഞ്ഞെടുത്തത്. നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടിയാണ്. ഞാൻ കാത്തിരിക്കുന്നു, നല്ലൊരു നാളേക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.