ദുബൈ: കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യവസ്തുക്കൾക്ക് അനിയന്ത്രിത വില ഇൗടാക്കുന്നതിനെതിരെ അധികൃതർ പരിശോധന തുടങ്ങി. അബൂദബിയിൽ മാത്രം 1,200 ലധികം സ്ഥാപനങ്ങളിലാണ് അബൂദബി സാമ്പത്തിക വകുപ്പിെൻറ നേതൃത്വത്തിൽ ഉേദ്യാഗസ്ഥ സംഘം പരിശോധന നടത്തിയത്. അധിക വില ഇൗടാക്കിയതിനും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനും ഏഴ് ഔട്ട്ലെറ്റുകൾക്ക് പിഴ ചുമത്തി. പരിശോധനയിൽ 29 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അബൂദബി സാമ്പത്തിക വികസന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.607 റസ്റ്റാറൻറുകൾ, 22 ഔട്ട് ലെറ്റുകൾ, 20 ഷോപ്പിങ് സെൻററുകൾ, 152 മൊബൈൽ വാഹനങ്ങൾ, 69 ഫാർമസികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അബൂദബി സാമ്പത്തിക വകുപ്പിന് കീഴിലെ വാണിജ്യ സംരക്ഷണ വകുപ്പ് 354 സ്ഥാപനങ്ങളിൽ പരിശോധനകൾക്ക് നേതൃത്വം നൽകിയപ്പോൾ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവയുമായി സഹകരിച്ച് 870 ഇടങ്ങളിലെ പരിശോധനകളും പൂർത്തിയാക്കി.
പ്രാദേശിക വിപണികളിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ വകുപ്പ് നടപ്പാക്കുന്നുണ്ടെന്നും ഇത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഗുണം ചെയ്യുമെന്നും സാമ്പത്തിക വകുപ്പ് അണ്ടർസെക്രട്ടറി റഷീദ് അബ്ദുൽ കരീം അൽ ബലൂഷി പറഞ്ഞു. നിലവിലെ വെല്ലുവിളികൾ നേരിട്ട് ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം സാമ്പത്തിക നേട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും കർശനമായ പരിശോധന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധിക വില ഇൗടാക്കുന്നുണ്ടോ? എളുപ്പത്തിൽ കണ്ടുപിടിക്കാം അബൂദബിയിലെ പ്രധാന ഔട്ട്ലെറ്റുകളിൽ വിൽക്കുന്ന ഉൽപന്നങ്ങൾ വാങ്ങുന്നതിനുമുമ്പ് കൃത്യമായി വിലയുണ്ടോ എന്നറിയാൻ ഡിജിറ്റൽ 'ഉപഭോക്തൃ ഉൽപന്ന വില' സേവനങ്ങൾ ഉപയോഗിക്കാൻ സാമ്പത്തിക വകുപ്പ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. വില www.tamm.abudhabi/ar-ae/services/tamm-ded/goodsinquiry ൽ പരിശോധിക്കാം.
ഉപഭോക്താക്കൾക്ക് ഉൽപന്നത്തിെൻറ പേര് അല്ലെങ്കിൽ വിഭാഗം ഉപയോഗിച്ച് തിരയാനും കൃത്യമായ വിലകൾ അറിയാനുള്ള സൗകര്യമുണ്ട്. എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് അവ അറിയിക്കാമെന്നും പരാതികൾ, അന്വേഷണങ്ങൾ, ലംഘനങ്ങൾ അല്ലെങ്കിൽ വിലക്കയറ്റം എന്നിവ രജിസ്റ്റർ ചെയ്യുന്നതിന് ഞങ്ങളുമായി ബന്ധപ്പെടാമെന്നും അൽ ബലൂഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.