അജ്മാൻ: കോവിഡ് കാലം പ്രവാസികളെ പലതും പഠിപ്പിച്ചു. കോവിഡ് വ്യാപനം മൂലം ആദ്യഘട്ടത്ത ിൽ പ്രതിസന്ധിയിലായവർ ബാർബർ ഷോപ് നടത്തുന്നവരാണ്. സാമൂഹിക അകലം പാലിക്കാൻ നിർദേ ശങ്ങൾ വന്നതോടെതന്നെ പലർക്കും ബാർബർ ഷോപ്പുകളിൽ പോകാൻ ഭയമായി. ആഴ്ചകൾതോറും തലയിലും താടിയിലും ട്രെൻഡുകൾ പരീക്ഷിച്ചിരുന്നവർപോലും പിന്തിരിഞ്ഞു. ഇതോടെ, ഒാരോ റൂമുകളിലും പുതിയ ‘ബാർബർ’മാർ പിറവിയെടുക്കുകയായിരുന്നു.
ദുൈബയിൽ ലോക്ഡൗൺ വന്നെങ്കിലും മറ്റു എമിറേറ്റുകളിൽ പോയി മുടിവെട്ടാൻ കഴിഞ്ഞിരുന്നു. എന്നാൽ, മറ്റു എമിറേറ്റുകളും ബാർബർ ഷോപ്പുകൾ അടപ്പിച്ചതോടെ പണി പാളി. ഡൈ അടിച്ച് സുന്ദരന്മാരായി നടന്നിരുന്നവർ നെട്ടോട്ടമായി.
വർക്ക് അറ്റ് ഹോം ആണെങ്കിലും കമ്പനി മീറ്റിങ്ങുകൾ ഓൺ ലൈൻ വഴിയാക്കിയതോടെ, വളർന്ന തലമുടിയും നിറം പോയ താടിയും പലരെയും കുഴക്കി. നിറംപോയ താടി മാസ്ക് വെച്ച് പലരും അഡ്ജസ്റ്റ് ചെയ്തു.ചൂടുകാലാവസ്ഥ കടന്നുവന്നതോടെ ജടകൾ വെട്ടിത്തെളിക്കാൻ കഴിയാതെ പലരും എരിപിരികൊണ്ടു. സഹമുറിയെൻറ കാരുണ്യത്തിനു മുന്നിൽ ബാച്ചിലർ റൂമുകളിൽ പലരും അനുസരണയോടെ തല താഴ്ത്തിനിന്നു. കത്രികകൾ തലങ്ങും വിലങ്ങും ചലിച്ചു.
കോലം കെട്ടാലെന്ത് ആശ്വാസമായെന്ന് ചിലർ. കോലം കെടുത്തിയതിലെ കശപിശ വേറെയും. ഇതിനൊന്നും കഴിയാത്തവർ സുന്ദര മൊട്ടകളായി. ഈ രസക്കൂട്ടുകൾക്കിടയിലും അന്നന്നത്തെ അന്നത്തിന് പണിയെടുക്കുന്ന നമ്മുടെയൊക്കെ സ്വന്തം ബാർബറെ കുറിച്ചുള്ള വിവരങ്ങൾ തിരക്കാൻ മറക്കരുതേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.