ദുബൈ: കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് വിദൂര, ഇ-ലേണിങ് സമ്പ്രദായത്തിലേക്ക് മാറിയ ര ാജ്യത്തെ വിദ്യാഭ്യാസരംഗത്ത് യു.എ.ഇ ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി (ട്രാ)കൂടുതൽ ആപ്ലിക്കേഷനുകൾ ഏർപ്പെടുത്തുന്നു. പ്രാദേശിക ടെലികോം ഓപ്പറേറ്റിങ് സിസ്റ്റവുമായി ഏകോപിപ്പിച്ച് രാജ്യത്തെ വിദൂരപഠന പദ്ധതിയെ പിന്തുണക്കുന്നതിന് നാലോളം പുതിയ ലേണിങ് ആപ്പുകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്. സിസ്കോ വെബെക്സ്, അവയ സ്പെയ്സസ്, ബ്ലൂജീൻസ്, സ്ലാക്ക് എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ആപ്ലിക്കേഷനുകൾ. ഈ ആപ്ലിക്കേഷനുകൾ രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലും അസാധാരണമായ അടിസ്ഥാനത്തിൽ ലഭ്യമാണെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്നും ട്രാ പ്രസ്താവനയിൽ പറഞ്ഞു. ഗൂഗ്ൾ ഹാംഗ് ഔട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീമുകൾ, സ്കൈപ് ഫോർ ബിസിനസ്, സൂം, ബ്ലാക്ക്ബോർഡ് എന്നിവയാണ് യു.എ.ഇയിൽ വിദൂരപഠനത്തിനായി നിലവിലുള്ള മറ്റ് ആപ്ലിക്കേഷനുകൾ. ആപ്ലിക്കേഷനുകളുടെ പട്ടിക കൃത്യമായി അവലോകനംചെയ്തും സമയബന്ധിതമായി അപ്ഡേറ്റ് ചെയ്തുമാണ് പഠനം തുടരാൻ അനുവദിക്കുന്നതെന്നും ട്രാ അധികൃതർ ചൂണ്ടിക്കാട്ടി. കോവിഡ്-19 വൈറസ് വ്യാപിച്ചതോടെ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയ പശ്ചാത്തലത്തിൽ യു.എ.ഇയിലെ പഠനം പൂർണമായും ഇ-ലേണിങ് പ്ലാറ്റ്ഫോമിലേക്ക് മാറുകയായിരുന്നു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി വീട്ടിലിരുന്നുകൊണ്ടുതന്നെ പഠനം തുടരാനുള്ള പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയം സമ്പൂർണ പിന്തുണ നൽകുകയായിരുന്നു. മിക്ക സ്കൂളുകളും മാർച്ച് 22 മുതൽതന്നെ വിദൂരപഠന സമ്പ്രദായത്തിലേക്കു മാറി. ശേഷിച്ച സ്കൂളുകളിൽ ഒരാഴ്ചക്കകം വിദൂരപഠനം ആരംഭിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച വിദൂര പഠന സേവനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുന്നതിനായി, രാജ്യത്തെ രണ്ട് ടെലികോം സേവന ദാതാക്കൾ സൗജന്യ േഡറ്റ നൽകാൻ മുന്നോട്ടുവന്നിരുന്നു. വീട്ടിൽ ഇൻറർനെറ്റ് ഇല്ലാത്ത കുടുംബങ്ങൾക്ക് മൊബൈൽ ഫോണുകൾ വഴിയാണ് സൗജന്യമായി ഇൻറർനെറ്റ് േഡറ്റ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.