ദുബൈ നഗരത്തിലെ ഏറ്റവും പ്രധാന യാത്രാമാർഗമാണ്​ ടാക്​സികൾ. ദുബൈ ടാക്​സി കോർപറേഷ​െൻറ കീഴിലുള്ള ടാക്​സികൾ 24മണിക്കൂറും സേവനനിരതമാണ്​. ടാക്​സി സേവനങ്ങൾ മികവുറ്റതാക്കാൻ ഓരോ കാലത്തും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ദുബൈ റോഡ്​ അതോറിറ്റി മുന്നിലാണ്​. അടുത്ത രണ്ട്​വർഷത്തേക്കുള്ള ദുബൈ ടാക്​സി കോർപറേഷ​െൻറ നവീകരണ പദ്ധതികൾക്ക്​ ആർ.ടി.എ അംഗീകാരം നൽകിയത്​ ദിവസങ്ങൾക്ക്​ മുമ്പാണ്​.

സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ ഗതാഗത സേവനങ്ങൾ ലഭ്യമാക്കുന്നതി​നാണ്​ പുതിയ പദ്ധതിയിൽ പ്രധാന്യം . ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സ്​മാർട്ട് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ദു​ൈബ ടാക്​സി മേഖലയെ മെച്ചപ്പെടുത്താനാണ്​ തീരുമാനിച്ചിരിക്കുന്നത്​. അടുത്ത വർഷങ്ങളിൽ തന്നെ ദുബൈയിൽ അഞ്ചുശതമാനം ടാക്​സികൾ ഡ്രൈവറില്ലാ വാഹനങ്ങളാക്കാനുള്ള പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്​.

ഡ്രൈവറില്ലാത്ത ടാക്​സികളും ഷെയേർഡ്​ ഗതാഗത സേവനങ്ങളും ദുബൈയിൽ കൊണ്ടുവരുന്നതിനായി ജനറൽ മോട്ടോഴ്​സി​െൻറ ക്രൂയിസുമായി ആർ.ടി.എ കരാർ ഒപ്പിട്ടു. അമേരിക്കക്ക്​ പുറത്ത് വ്രൈറില്ലാ ടാക്​സികൾ പ്രവർത്തിപ്പിക്കുന്ന ആദ്യ നഗരമായി ഇതോടെ ദുബൈ മാറും. 2030ഓടെ 4000 ഇത്തരം ടാക്​സികൾ നഗരത്തിൽ സജ്ജമാകുമെന്നാണ്​ അറിയിച്ചിട്ടുള്ളത്​.

വിവിധ രൂപത്തിലുള്ള സേവനങ്ങൾ ദുബൈ ടാക്​സി കോർപറേഷൻ ലഭ്യമാക്കിയിട്ടുണ്ട്​. ഉപഭോക്​താക്കൾക്ക്​ സംതൃപ്​തമായ യാത്രക്ക്​ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കുന്നത്​. കോർപറേഷന്​ കീഴിലുള്ള ടാക്​സി സർവീസുകൾ ഇവയാണ്​:

പബ്ലിക്​ ടാക്​സി

യു.എ.ഇയിലെ വിവിധ യാത്രാ ആവശ്യങ്ങൾക്കായി എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായ സേവനമാണിത്​. ചുവന്ന നിറത്തിലുള്ള മുകൾഭാഗം ഇൗ വിഭാഗം ടാക്​സികളെ തിരിച്ചറിയാനുള്ള വഴിയാണ്​. രാവിലെ ആറുമുതൽ രാത്രി 10വരെ 5ദിർഹവും രാത്രി 10മുതൽ രാവിലെ ആറുവരെ 5.50ദിർവുമാണ്​ അടിസ്​ഥാന നിരക്ക്​.

എയർപോർട്ട്​ ടാക്​സി

ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്ക്​ വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ടാക്​സികളാണിത്​. 25ദിർഹം മിനിമം ചാർജും കിലോമീറ്ററിന്​ 1.75ദിർഹം വീതവുമാണ്​ നിരക്ക്​.

ലിമോസിൻ ടാക്​സി

ടൂറിസം മേഖലയുടെ ആവശ്യങ്ങൾ പ്രത്യേകമായി നിറവേറ്റുന്നതിനായി രൂപകൽപന ചെയ്​ത ആഡംബര വാഹന സർവീസാണ് ലിമോസിൻ ടാക്​സികൾ. വിമാനത്താവളങ്ങളിൽ നിന്ന്​ 25ദിർഹം അടിസ്​ഥാന നിരക്കും കിലോമീറ്ററിന്​ 3.25ദിർഹമുമാണ്​ നിരക്ക്​. എയർപോർട്ടിന്​ പുറത്ത്​ നിരക്ക്​ 7.5ദിർഹം അടിസ്​ഥാന നിരക്കും കിലോമീറ്ററിന്​ 3.50മാണ്​ ചാർജ്​.

സ്​പെഷൽ നീഡ്​സ്​ ടാക്​സി

അത്യന്താധുനികമായ യാത്രാ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ടാക്​സി സേവനമാണിത്​. പ്രത്യേക പരിഗണനയോടെ കൊണ്ടുപോകേണ്ടവർക്ക്​ വേണ്ടിയാണിത്​ ഒരുക്കിയത്​. യാത്ര ചെയ്യുന്ന സമയത്തിനും സ്​ഥലത്തിനും അനുസരിച്ച്​ മാറ്റം വരുന്നതാണ്​ ഇതി​െൻറ നിരക്ക്​.

ഹത്ത ടാക്​സി

ഹത്ത നഗരത്തിലെ താമസക്കാർക്ക് വേണ്ടിയുള്ള ടാക്​സി സേവനമാണിത്​. എന്നാൽ ദുബൈയിൽ നിന്നും തിരിച്ചും ഉപഭോക്താക്കളെ എടുക്കുന്നതിന്​ ഹത്ത ടാക്​സിക്ക്​ അധികാരമുണ്ട്​.

ലേഡീസ്​ ആൻഡ്​ ഫാമിലീസ്​ ടാക്​സി

സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമുള്ള വനിതാ ഡ്രൈവർമാരുടെ സേവനം ലഭിക്കുന്ന ടാക്​സികളാണിത്​. 6ദിർഹം അടിസ്​ഥാന നിരക്കാണിതിന്​. രാത്രി 10ന്​ ശേഷമാണെങ്കിൽ 7ദിർഹവും എയർപോർട്ടിൽ നിന്നാണെങ്കിൽ 25ദിർഹവുമാകും. 

Tags:    
News Summary - Know taxi services in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.