അബൂദബി: കോവിഡ് രോഗ വ്യാപനത്തിനിടയിൽ അബൂദബിയിൽ ജോലിയും വരുമാനവുമില്ലാതെ കഴിയുന്നവർക്ക് ആശ്വാസവുമായി കോഴിക്കോട് ജില്ല കെ.എം.സി.സി കമ്മിറ്റി രംഗത്ത്. അബൂദബി സിറ്റി, മുസഫ മേഖലകൾ കേന്ദ്രീകരിച്ചാണ് വളൻറിയർമാരുടെ ജീവകാരുണ്യ പ്രവർത്തനം. അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ട ഒട്ടേറെ പ്രവാസികളുടെ അവസ്ഥ തിരിച്ചറിഞ്ഞാണ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭക്ഷണപ്പൊതിയുമായി എത്തുന്നത്. അബൂദബിയിലും മുസഫയിലുമായി കോഴിക്കോട് ജില്ല കമ്മിറ്റി പ്രവർത്തകർ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 1700 മുതൽ 2000വരെ ഭക്ഷണപ്പൊതികൾ ആവശ്യക്കാർക്ക് ദിനംപ്രതി എത്തിച്ചുനൽകുന്നു. മുസഫ കെ.എം.സി.സിയുടെ സഹകരണത്തോടെയാണ് കോഴിക്കോട് ജില്ല കെ.എം.സി.സി മുസഫ വ്യവസായ നഗരിയിൽ ഭക്ഷ്യവിതരണം നടത്തുന്നത്.
ഫുഡ് ചലഞ്ചുമായി സഹകരിച്ച് 20,000 ഭക്ഷണ പ്പൊതികൾ റമദാന് മുമ്പും റമദാനിലെ ആദ്യ 15 ദിവസങ്ങളിലും 24,000ത്തിലധികം ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. പാകം ചെയ്ത ഭക്ഷണപ്പൊതി കൂടാതെ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നുണ്ട്. ഇതിനകം 8.10 ടൺ ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 6.68 ടൺ ഭക്ഷ്യവസ്തുക്കൾ ഭക്ഷണ വിതരണ പരിപാടിക്കായി നൽകിയിരുന്നു. അബൂദബിയിൽ പ്രത്യേക ഹെൽപ് ഡെസ്കും രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.