അബൂദബി: ജീവിതകാലം മുഴുവൻ നന്മ പരത്തി ജീവിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ നിത്യവസന്തമായി ജനമസ്സുകളിൽ ജീവിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാെൻറ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി പറഞ്ഞു. ശിഹാബ് തങ്ങൾ കാലഘട്ടത്തിെൻറ ഇതിഹാസം എന്ന ശീർഷകത്തിൽ അബൂദബി മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡൻറ് കളപ്പാട്ടിൽ അബുഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. പാരമ്പര്യത്തിലും മതേതരത്വത്തിലും കളങ്കം ചാർത്താൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ മുലപ്പാലിൽ മായം ചേർക്കുകയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ബദർഹിലാൽ ഫാരിസ്,ഖാലിദ് അൻസാരി(ബഹ്റൈൻ) കെ.എം.ഷാജി എം.എൽ.എ, കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് അബ്ദുൽ ഹമീദ് കടപ്പുറം, ജനറൽ സെക്രട്ടറി ശുക്കൂറലി കല്ലിങ്ങൽ, എം.പി.എം റഷീദ്, അഡ്വ.കെ.വി.മുഹമ്മദ്കുഞ്ഞി, ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡൻറ് പി.ബാവഹാജി, കരപ്പാത്ത് ഉസ്മാൻ,എം.പി.മമ്മിക്കുട്ടി മുസലിയാർ,ഹംസഹാജി മാറാക്കര,റഷീദലി മമ്പാട്,ഡോ.കൃഷ്ണൻ, എഞ്ചിനീയർ അൻസാരി,വി.ടി.വി ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഹിദായത്തുല്ല സ്വാഗതവും ഹംസ ഹാജി മാറാക്കര നന്ദിയും പറഞ്ഞു. യു.അബ്ദുല്ല ഫാറൂഖി പ്രസംഗം പരിഭാഷപ്പെടുത്തി. റസ്മൂദ്ദീ ൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.