ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ ഉദ്ഘാടനം
ചെയ്യുന്നു
ദുബൈ: പോറ്റമ്മ നാടായ യു.എ.ഇയെ നെഞ്ചിലേറ്റിയവരാണ് മലയാളി സമൂഹമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ അഭിപ്രായപ്പെട്ടു. ദേശീയ ദിനത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കൈൻഡ്നെസ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ല കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. പി.എ ഗ്രൂപ് ചെയർമാനും യുവ വ്യവസായിയുമായ സൽമാൻ ബിൻ ഇബ്രാഹിം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ദുബൈ കെ.എം.സി.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ ചെർക്കള, റഹ്മത്തുല്ല കാഞ്ഞങ്ങാട്, ജില്ല കമ്മിറ്റി ഭാരവാഹികൾ, മറ്റു മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു. ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.