Posted On
date_range Updated On
date_range കെ.എം.സി.സി മെഗാ ക്യാമ്പ് ഇന്ന് അജ്മാനിൽ
അജ്മാൻ: അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കെ.എം.സി.സി മെഗാ ക്യാമ്പ്’ ഈ മാസം 18ന് ഞായറാഴ്ച അജ്മാൻ ബസ് സ്റ്റേഷനു സമീപം കരാമ പ്ലാസ ബിൽഡിങ്ങിലുള്ള സആദ സെന്ററിൽ നടത്തും. മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കൾ പങ്കെടുക്കും.
ക്യാമ്പിൽ പ്രവാസികൾക്ക് ആവശ്യമായ പ്രവാസി പെൻഷൻ പദ്ധതി, പ്രവാസി നോർക്ക ഐഡി, ജോബ് ലോസ് ഇൻഷുറൻസ്, ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീം തുടങ്ങിയവക്ക് അപേക്ഷിക്കാനും പണം അടക്കാനും അവസരമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.