ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ ഡോ. ​അ​മ​ന്‍ പു​രി​യു​മാ​യി കൂടിക്കാഴ്ച നടത്തിയ കെ.​എം.​സി.​സി ​ ഭാരവാഹികൾ

കെ.എം.സി.സി നേതാക്കള്‍ കോണ്‍സല്‍ ജനറലുമായി ചർച്ച നടത്തി

ദുബൈ: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരിയുമായി ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹീം എളേറ്റില്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി കെ.പി.എ സലാം, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ ചർച്ച നടത്തി. പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ ആവശ്യമാണെന്നും വിവിധ പ്രശ്‌നങ്ങളിൽപെട്ട് നാട്ടില്‍ പോകാന്‍ കഴിയാതെ പാര്‍ക്കുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ വിഷയത്തിലും പരിഹാരമുണ്ടാക്കാന്‍ കോൺസുലേറ്റിന്‍റെ ശ്രദ്ധയും സഹായവും ഉണ്ടാവണമെന്നും നേതാക്കള്‍ അഭ്യർഥിച്ചു.

കോണ്‍സല്‍ ജനറലും മെഡിക്കല്‍, ഡെത്ത് കേസ് ഇന്‍ചാര്‍ജായ നഗീന്ദ്രയും വൈസ് കോണ്‍സല്‍ താടു മാമുവും ഇക്കാര്യത്തില്‍ പൂര്‍ണ സഹായവും സഹകരണവും ഉറപ്പ് നല്‍കി. കെ.എം.സി.സി മെഡിക്കല്‍ വിങ്ങിന് നേതൃത്വം നല്‍കുന്ന അഷ്‌റഫ് പാവൂരും ഇബ്രാഹിം ബേരികെയും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - KMCC leaders held discussions with the Consul General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.