ജദ്ദാഫ് വാട്ടർഫ്രണ്ട് ജല നൗകയിൽ കെ.എം.സി.സി സംഘടിപ്പിച്ച സ്നേഹയാത്ര
ദുബൈ: കുറ്റ്യാടി മണ്ഡലം കെ.എം.സി.സിയും വനിത വിങ് കെ.എം.സി.സിയും സംയുക്തമായി ജദ്ദാഫ് വാട്ടർഫ്രണ്ട് ജല നൗകയിൽ സ്നേഹയാത്ര സംഘടിപ്പിച്ചു.
അഡ്വ. സാജിദ് അബൂബക്കർ ചടങ്ങ് ഉദ്ഘാടനംചെയ്തു. കരീം വേളം അധ്യക്ഷതവഹിച്ചു. ജില്ല ഉപാധ്യക്ഷൻ തെക്കയിൽ മുഹമ്മദ്, ജില്ല വനിത കെ.എം.സി.സി പ്രസിഡന്റ് ഡോ. ഹാഷിമ, ജന. സെക്രട്ടറി ഹഫ്സത് സമീർ, ട്രഷറർ താഹിറാ അബ്ദുൽ റഹ്മാൻ, ഓർഗനൈസിങ് സെക്രട്ടറി അഡ്വ. റസീന അൻസാർ, മണ്ഡലം സെക്രട്ടറി ബഷീർ ജീലാനി എന്നിവർ സംസാരിച്ചു.
ജില്ല കെ.എം.സി.സി പ്രഥമ വനിതാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഹാഷിമ, ഹഫ്സത് സമീർ, താഹിറ അബ്ദുറഹ്മാൻ, അഡ്വ. റസീന അൻസാർ എന്നിവരെ യഥാക്രമം കുറ്റ്യാടി മണ്ഡലം വനിത കെ.എം.സി.സി പ്രസിഡന്റ് ജസ്മിന വിസാം, ജന. സെക്രട്ടറി ഹന്ന മറിയം, ട്രഷറർ ഹഫ്സ സമദ്, വൈസ് പ്രസിഡന്റ് ഫൗസിയ മുഹമ്മദ് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. മണ്ഡലം ജന. സെക്രട്ടറി അസീസ് കുന്നത്ത് സ്വാഗതവും ട്രഷറർ എ.പി റാഫി നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ സമദ് കാരാളത്ത്, ജുനൈദ് തോടന്നൂർ, ഹഖീം കോട്ടപ്പള്ളി, ബദറുദീൻ മണിയൂർ, അൻവർ രയരോത്ത്, ഫൈസൽ വി.കെ, തസ്നിയ റാഫി, മുബീന അൻവർ, റിൻഷ ഷെറിൻ, അസ്ന ഹഖീം, റഫീദ ബദറുദ്ദീൻ, മീഡിയവിങ് കൺവീനർ റാഫി പി.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.