‘ഹ​ലോ ഇ​ന്ത്യ’ കാ​മ്പ​യി​ൻ ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി ‘ഹ​ലോ ഇ​ന്ത്യ’ കാ​മ്പ​യി​ന് തു​ട​ക്കം

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ദു​ബൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

മു​സ്​​ലിം​ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​എ. റ​സാ​ഖ്​ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ എം.​കെ. രാ​ഘ​വ​ൻ, ഷാ​ഫി പ​റ​മ്പി​ൽ, മു​സ്​​ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ വ​ഴി ച​ട​ങ്ങി​ന്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി ‘ഹ​ലോ ഇ​ന്ത്യ’ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സീ​നി​യ​ർ സെ​ക്ര​ട്ട​റി അ​ഡ്വ. സാ​ജി​ദ്, ബി.​എ. നാ​സ​ർ, ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, ചാ​ക്കോ ഊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജ​സീ​ൽ കാ​യ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് ത​ച്ചം​പൊ​യി​ൽ, തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, ടി.​എ​ൻ. അ​ഷ്റ​ഫ്, മൊ​യ്തു അ​രൂ​ർ, മ​ജീ​ദ് കൂ​ന​ഞ്ചേ​രി, വി.​കെ.​കെ. റി​യാ​സ്, മൂ​സ കൊ​യ​മ്പ്രം, ഷം​സു മാ​ത്തോ​ട്ടം, യു.​പി. സി​ദ്ദീ​ഖ്, സ​റീ​ജ് ചീ​ക്കി​ലോ​ട്, ഗ​ഫൂ​ർ പാ​ലോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC 'Hello India' campaign launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.