കെ.എം.സി.സി കൊല്ലം ഫെസ്​റ്റ്​

ദുബൈ: കൊല്ലം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച കൊല്ലം ഫെസ്റ്റിൽ നടന്ന  വിവിധ മൽസരങ്ങളിൽ തൽസമയ പാചക മത്സരം ശ്രദ്ധേയമായി. 25 ഒാളം പേർ ൈവവിധ്യമാർന്ന ബിരിയാണികൾ തയാറാക്കി. 

തക്കാളി,മുട്ട, കോഴി, താറാവ് മുതൽ സുർക്ക ബിരിയാണിവരെ അണിനിരന്ന മത്സരത്തിൽ  മലപ്പുറത്ത് നിന്നുള്ള ഷിജാബി പാചക റാണി പട്ടം കരസ്ഥമാക്കി. സാജു മാഹി,ഹൈറു  കോഴിക്കോട് എന്നിവർ  രണ്ടും മൂന്നും സ്ഥാനത്തെത്തി. ലുലു ഗ്രൂപ്പ്  ഷെഫ് വിനോദ്  നായറാണ് വിജയികളെ കെണ്ടത്തി. മൈലാഞ്ചി ഇടൽ മത്സരത്തിൽ  വാഫ ഫാസിൽ,  ഫാമിദ, ഫിസ നാസ്സർ എന്നിവർ ആദ്യ മൂന്നു സ്ഥാനത്തെത്തി.

തുടർന്നു നടന്ന സംസ്കാരിക സമ്മോളനത്തിൽ നടൻ ജഗദീഷ് മുഖ്യാതിഥിയായിരിന്നു. ദുബൈ കെ.എം സി.സിയുടെ പ്രവർത്തങ്ങൾ മാതൃക പരമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് അൻവർ നഹ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡൻറ് എസ്.നിസാമുദ്ദിൻ കൊല്ലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഹിർ പത്തനാപുരം സ്വഗതം പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിലെ മികവിന് മുസ്തഫ, അബ്ദുൽ ജബ്ബാർ, മുസ്തഫ, മുജിബ് റഹുമാൻ, എൻ. എം. പണിക്കർ, ജഗദീഷ്, ടി.ജമാലുദ്ദീൻ, വിനോദ് നായർ, സഫിയ മൊയ്തീൻ എന്നിവരെയും ആദരിച്ചു.
ഇസ്മായിൽ അരിക്കുറ്റി, ഒ.കെ.ഇബ്രാഹിം, ആർ.ഷുക്കുർ, അഷറഫ് കൊടുങ്ങല്ലുർ , മുഹമ്മദ് പട്ടാമ്പി, മുസ്തഫ തിരൂർ തുടങ്ങിയവർ സംസാരിച്ചു. 
ഹബീബ് മുഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്നു ഇശൽ സന്ധ്യയുമുണ്ടായിരുന്നു.

Tags:    
News Summary - kmcc fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.