Posted On
date_range Updated On
date_range കെ.എം.സി.സി ഈദ് ഇൻ ദുബൈ ഇന്ന്
ദുബൈ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് ഇൻ ദുബൈ ചെറിയ പെരുന്നാൾ ദിനത്തിൽ രാവിലെ ഒമ്പതിന് ദേര വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക്ക് ഹോട്ടലിൽ നടക്കും. കാസർകോട് ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ മുഖ്യാതിഥിയാകും. ചടങ്ങിൽ കെ.എം.സി.സി നേതാക്കൾ, മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവർ സംബന്ധിക്കുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.