ചേലക്കര മണ്ഡലം കെ.എം.സി.സി പ്രവർത്തക സംഗമത്തിൽ അഡ്വ. യസീദ് മുഖ്യ പ്രഭാഷണം
നടത്തുന്നു
ദുബൈ: ‘അഭിമാനപൂർവം ആറാം വർഷത്തിലേക്ക്’ എന്ന സന്ദേശവുമായി ദുബൈ കെ.എം.സി.സി ചേലക്കര മണ്ഡലം പ്രവർത്തക സംഗമം നടന്നു. കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം നിർവഹിച്ചു. ചേലക്കര മണ്ഡലം പ്രസിഡന്റ് ബഷീർ വരവൂർ അധ്യക്ഷത വഹിച്ചു. മഞ്ചേരി സി.എച്ച് സെന്റർ ദുബൈ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. യസീദ് മുഖ്യ പ്രഭാഷണം നടത്തി.
ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ഖലീൽ ഇബ്രാഹിം, അഷ്റഫ് കൊടുങ്ങല്ലൂർ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉബൈദ് ചേറ്റുവ, അൽ ബുസുഖ് പെർഫ്യൂം ഫൗണ്ടർ ഹനീഫ ബ്രഹ്മകുളം എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അനാൻ അസീസിനെ അനുമോദിച്ചു.
ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, ജില്ല ആക്ടിങ് സെക്രട്ടറി മുഹമ്മദ് അക്ബർ, ട്രഷറർ സമദ് ചാമക്കാല, ഷാർജ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാനവാസ്, ബെല്ലോ ബഷീർ, മുഹമ്മദ് വെട്ടുകാട്, ജില്ല ഭാരവാഹികളായ ആർ.വി.എം. മുസ്തഫ, സത്താർ കരൂപ്പടന്ന, ബഷീർ സൈദ് എടശ്ശേരി, മണ്ഡലം ഭാരവാഹികളായ ഉമ്മർ മുള്ളൂർക്കര, നൗഫൽ ദേശമംഗലം ഹനീഫ മുള്ളൂർക്കര, ഗഫൂർ മുള്ളൂർക്കര എന്നിവർ ആശംസ നേർന്നു. സെക്രട്ടറി ഇസ്മാഇൽ മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി മുസമ്മിൽ തലശ്ശേരി സ്വാഗതവും ട്രഷറർ ഷെഹീർ ചെറുതുരുത്തി നന്ദിയും പറഞ്ഞു. ചേലക്കര മണ്ഡലം സർഗധാര സംഘടിപ്പിച്ച കലാപരിപാടികൾക്ക് മുഹമ്മദ് ചേലക്കോട്, അസീസ് തലശ്ശേരി, മുഹമ്മദ് അഫ്സൽ, റിയാസ് മുള്ളൂർക്കര, ഷെഫീർ ചെറുതുരുത്തി, ബിലാൽ, നൗഫൽ, ഫവാസ്, റുഷാഫിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.