Posted On
date_range Updated On
date_range കിറ്റെക്സ് കേരളം വിടരുത്, പ്രശ്നം പരിഹരിക്കണം -എം.എ. യൂസഫലി
ദുബൈ: കിറ്റെക്സ് കമ്പനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയർമാനും നോർക്കറൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലി. സർക്കാർ വേട്ടയാടുന്നതായി ആരോപിച്ച് കിറ്റെക്സ് കമ്പനി 3500കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. ഭാവിതലമുറക്ക് തൊഴിൽ നൽകേണ്ട ചുമതല സർക്കാറിനൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കുമുണ്ട്. സർക്കാറും കിറ്റെക്സും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണം. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും യൂസഫലി പറഞ്ഞു. കിറ്റെക്സ് എം. ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.