Posted On
date_range Updated On
date_range ദുബൈ ഡ്യൂട്ടിഫ്രീ ടെന്നിസ്: ആന്‍ഡി മറേക്ക് കിരീടം
ദുബൈ: ബ്രിട്ടന്‍െറ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷകിരീടം സ്വന്തമാക്കി. സ്പെയിനിന്‍െറ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മറേ ഈ വര്‍ഷത്തെ തന്‍െറ ആദ്യ കിരീടം കൈക്കലാക്കിയത്. സ്കോര്‍: 6-3, 6-2. തന്‍െറ കരിയറിലെ 45ാം കിരീടം ഉയര്‍ത്താന്‍ മറേക്ക് കാര്യമായി വിയര്‍ക്കേണ്ടി വന്നില്ല.
ഏറെക്കുറെ തനിക്ക് ഉറപ്പിച്ച കിരീടം സ്വന്തമാക്കാനായി റാക്കറ്റേന്തിയ മറേ ആദ്യ സെറ്റില്‍ തുടക്കത്തില്‍ ലീഡ് വഴങ്ങിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1-3ന് പിന്നിലായിരുന്ന മറേ തുടര്‍ച്ചയായി അഞ്ചു ഗെയിമുകള്‍ വിജയിച്ച് സെറ്റ് വരുതിയിലാക്കി. രണ്ടാം സെറ്റിലും വിജയിച്ചതോടെ ദുബൈയില്‍ തന്‍െറ ആദ്യ കിരീട വിജയം മറേ ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.