യു​നൈ​റ്റ​ഡ് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ടീം(​സി.​പി.​ടി-​യു.​എ.​ഇ) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കി​ഡ്സ് ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

കി​ഡ്സ് ഫെ​സ്റ്റ് 2026 ആ​ഘോ​ഷി​ച്ചു

ഷാ​ർ​ജ: കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി യു.​എ.​ഇ​യി​ൽ യു​നൈ​റ്റ​ഡ് സി.​പി.​ടി ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക വി​രു​ന്ന് ‘കി​ഡ്സ്‌ ഫി​യ​സ്റ്റ-2026’ ഷാ​ർ​ജ മു​ബാ​റ​ക്ക് സെ​ന്റ​റി​ൽ അ​ര​ങ്ങേ​റി. വി​വി​ധ ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ൾ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പാ​ടി​യി​ൽ യു​നൈ​റ്റ​ഡ് സി.​പി.​ടി ഫൗ​ണ്ടേ​ഷ​ൻ യു.​എ.​ഇ ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ പാ​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​എ.​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ, യു​നൈ​റ്റ​ഡ് സി.​പി.​ടി ഫൗ​ണ്ടേ​ഷ​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് പാ​റ​ക്കാ​ട്ട്, ഷി​ജി അ​ന്നാ ജോ​സ്, സൂ​ഫി അ​ന​സ്, ഡോ. ​നി​ഷാ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ക​ൺ​വീ​ന​ർ സു​ജി​ത് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും വി​ത​ര​ണം ചെ​യ്തു. ആ​ൻ ആ​ൻ​ഡ്രി​യ സ​ജീ​വും ലീ​ബാ മ​റി​യ​മും സ്റ്റേ​ജ് കൈ​കാ​ര്യം ചെ​യ്തു. അ​ൽ നി​ഷാ​ജ് ശാ​ഹു​ൽ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

മോ​ട്ടി​മേ​റ്റ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​വ​ത​രി​പ്പി​ച്ച മാ​ജി​ക്ക്, മെ​ന്റ​ലി​സം, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​യി. മ​ഹ്ബൂ​ബ് കു​ഞ്ഞാ​ണി, മു​ഹ​മ്മ​ദ്‌ അ​ഷ്ഹ​ർ, അ​ബ്ദു​ൽ സ​മ​ദ് മാ​ട്ടൂ​ൽ, ന​സീ​ർ അ​ബ്ദു​ൽ​ക​ലാം, അ​ന​സ് കൊ​ല്ലം, ഹ​സീ​ന ബീ​വി, ശ​ബാ​ന സ​ക​രി​യ, സു​രേ​ന്ദ്ര​ൻ, ശ​ര​ണ്യ സു​ജി​ത് എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ഡോ​ക്ട​റേ​റ്റ് ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ നി​ഷാ​ദ് ഇ​ബ്രാ​ഹി​മി​നെ സം​ഘ​ട​നാ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് പാ​റ​ക്കാ​ട് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kids Fest 2026 celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.