Posted On
date_range Updated On
date_range ഖോർഫുഖാൻ ബോട്ടപകടം; പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു
ദുബൈ: ഖോർഫുക്കാനിൽ പെരുന്നാൾ ദിവസമുണ്ടായ ബോട്ട് അപകടത്തിൽ പരിക്കേറ്റ ഏഴ് വയസുകാരനും മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്‍റെയും മഞ്ജുഷയുടെയും മകൻ പ്രണവാണ് മരിച്ചത്. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലും (38) അപകടത്തിൽ മരിച്ചിരുന്നു.
ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 18 പേർ ബോട്ടിലുണ്ടായിരുന്നു. അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രണവ്. അബൂദബിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഓപറേറ്റർ നിബന്ധനകൾ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ഷാർജ പൊലീസ് അറിയിച്ചിരുന്നു. ബോട്ട് ഓപറേറ്ററെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.