ഖൊര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓണാഘോഷ പരിപാടിയിൽ ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ സംസാരിക്കുന്നു
ഫുജൈറ: ഖൊര്‍ഫക്കാന്‍ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ നിലവിളക്ക് കൊളുത്തിയശേഷം ഓണ സന്ദേശം നൽകി. ക്ലബ് പ്രസിഡന്റ് ബിനോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ക്ലബ് ജനറൽ സെക്രട്ടറി സീനി ജമാൽ സ്വാഗതം പറഞ്ഞു. ഖൊര്‍ഫക്കാന്‍ നഗരസഭ ഉപാധ്യക്ഷന്‍ എൻജിനീയർ അലി മഹലൂഫ്, സീനിയർ ക്ലബ് അഡ്വൈസർ സ്റ്റാൻലി ജോൺ തുടങ്ങിയവർ ഓണാശംസകൾ നേർന്നു. പരിപാടികൾക്ക് കൺവീനർ അരുൺ നേതൃത്വം നൽകി.
മാവേലിയുടെ വരവും താലപ്പൊലിയും പുലിക്കളിയും പരിപാടിക്ക് മാറ്റുകൂട്ടി. തിരുവാതിര, കൈകൊട്ടിക്കളി, ഓട്ടൻതുള്ളൽ തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ സംഘടന പ്രതിനിധികൾ അടക്കം 600ത്തോളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.