Posted On
date_range Updated On
date_range മകൾ പന്ത്രണ്ടാംതരം പാസായ ദിവസം പിതാവ് ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ: മകളുടെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നതിന് പിന്നാലെ പിതാവ് ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപുരം പാലച്ചുവട്ടിൽ ജോസ് വർഗീസാണ് (55) മരിച്ചത്. നാട്ടിൽ വിദ്യാർഥിനിയായ മകൾ ഡോണ എലിസബത്ത് 96 ശതമാനം മാർക്കോടെ വെള്ളിയാഴ്ചയാണ് വിജയിച്ചത്.
ഫലം അറിഞ്ഞതിന് പിന്നാലെ സുഹൃത്തുക്കൾക്ക് മധുര വിതരണം നടത്തിയിരുന്നു. എന്നാൽ, രാത്രിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഷാർജ സെൻറ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയർക്കൽ കത്തീഡ്രൽ ഇടവകാംഗവും മുൻ ട്രസ്റ്റിയും ഓഡിറ്ററുമായിരുന്നു.
മൃതദേഹം കുവൈത്ത് ഹോസ്പിറ്റലിൽ. നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ഇടവക മാനേജിങ് കമ്മിറ്റി അറിയിച്ചു. ഭാര്യ: മിനി ജോസ്. മക്കൾ: ഡിയോൺ ജോർജി ജോസ്, ഡോണ എലിസബത്ത് ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.