കേരളവർമ കോളജ് അലുമ്നി ഇന്‍റർനാഷനൽ എക്സിക്യൂട്ടിവ് യോഗം
Posted On
date_range Updated On
date_range കേരളവർമ കോളജ് അലുമ്നി വാർഷികം ആഘോഷിക്കുന്നു
ദുബൈ: ആഗോളതലത്തിൽ വേരുള്ള കേരളവർമ കോളജ് അലുമ്നി സ്ഥാപിതമായതിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന കോളജിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്‍റർനാഷനൽ എക്സിക്യൂട്ടിവ് യോഗംചേർന്നു.
വജ്രജൂബിലി ആഘോഷങ്ങൾ അലുമ്നിയുടെ നേതൃത്വത്തിൽ വിപുലമായി യു.എ.ഇയിൽ ആഘോഷിക്കാൻ സബ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. യോഗത്തിൽ സാംസ്കാരിക, സാമൂഹികരംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവിപ്രവർത്തനങ്ങൾ സംബന്ധിച്ച് രൂപരേഖ തയാറാക്കുകയും ചെയ്തു. അലുമ്നി അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ പദ്ധതികൾ തയാറാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്‍റ് സൈഫൽ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷിബിൻ ലാൽ സ്വാഗതവും ഗ്ലോബൽ കൺവീനർ രാഹുൽ ഗോപിനാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.