ദുബൈ: ഗൾഫ് മലയാളികൾക്കായി ഏഷ്യാനെറ്റ് മിഡിൽ ഇൗസ്റ്റ് ഒരുക്കിയ ‘കേരള സമാജം ഒരു പ്രവാസി കഥ’ സീരിയലിന് മികച്ച പ്രേക്ഷക പ്രതികരണമെന്ന് അണിയറക്കാർ. ഒരു മലയാളി കൂട്ടായ്മയുടെ പശ്ചാത്തലത്തിലാണ് കഥ വിരിയുന്നത്. അംഗങ്ങൾ തമ്മിലെ കിടമത്സരം തീക്ഷ്ണമാവുകയും അവരിൽ ഒരംഗം കൊല്ലപ്പെടുകയും ചെയ്യുന്നതിനെ തുടർന്നുള്ള അന്വേഷണവും അന്തർനാടകങ്ങളുമെല്ലാം സീരിയലിനെ കണ്ടുമടുത്ത ചേരുവകളിൽ നിന്ന് വേറിട്ടതാക്കുന്നുവെന്ന് ഏഷ്യാനെറ്റ് മിഡിൽ ഇൗസ്റ്റ് വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ചലച്ചിത്ര സംവിധായകൻ മധു സുധാരകൻ സംവിധാനം നിർവഹിച്ച സീരിയലിൽ ഇടവേള ബാബു, സാജൻ സൂര്യ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നു. കഥ, ആഖ്യാനശൈലി, കേരളീയതയുടെയും ദുബൈയുടെയും മനോഹര കാഴ്ചകൾ എന്നിവക്കൊപ്പം ആഴ്ചകൾ പിന്നിടുേമ്പാഴും സസ്പെൻസ് ഒട്ടും ചോരാതെ മുന്നേറിയത് സീരിയലിനെ കാഴ്ചക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ടതാക്കി. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പതിന് സംപ്രേഷണം ചെയ്യുന്ന സീരിയൽ 50 എപ്പിസോഡിൽ പൂർത്തിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.