കേരള ഗൾഫ്​ സോക്കർ: മലപ്പുറം സുൽത്താൻസ്​ ജേതാക്കൾ

അബൂദബി: കെ.എം.സി.സി സംഘടിപ്പിച്ച രണ്ടാമത് കേരള ഗൾഫ് സോക്കറിൽ മുൻ ഇന്ത്യൻ നായകൻ ജോപോൾ അഞ്ചേരിയുടെ നേതൃത്വത്തിലിറങ്ങിയ മലപ്പുറം സുൽത്താൻസ് ജേതാക്കളായി. അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ മുൻ സന്തോഷ് ട്രോഫി കേരള നായകൻ ആസിഫ് സഹീർ നയിച്ച തൃശൂർ വാരിയേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മലപ്പുറം സുൽത്താൻസ് ടീം പരാജയപ്പെടുത്തിയത്. 
കേരള ഗൾഫ് സോക്കറിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് സായിദ് സ്പോർട്സ് സിറ്റിയിൽ ഒഴുകിയെത്തിയത്. മുൻ ഇന്ത്യൻ ടീം താരങ്ങളായ െഎ.എം. വിജയൻ (കോഴിക്കോട് ചാലഞ്ചേഴ്സ്), ജോപോൾ അഞ്ചേരി (മലപ്പുറം സുൽത്താൻസ്), യു. ഷറഫലി (കണ്ണൂർ ഫൈറ്റേഴ്സ്), വി.പി. ഷാജി (പാലക്കാട് കിക്കേഴ്സ്) എന്നിവരോടൊപ്പം ആസിഫ് സഹീർ (തൃശൂർ വാരിയേഴ്സ്), മുഹമ്മദ് റാഫി (കാസർകോട് സ്ട്രൈക്കേഴ്സ്) എന്നിവർ നയിച്ച ടീമംഗങ്ങളുടെയും ഇത്തിഹാദ് സ്പോർട്സ് അക്കാദമിയുടെ അണ്ടർ 14 കളിക്കാരുടെയും മാർച്ച് പാസ്റ്റോടെയാണ് ടൂർണമ​െൻറ് ആരംഭിച്ചത്. ശിങ്കാരി മേളവും ബാൻറ്വാദ്യവും കോൽക്കളിയും ഫുട്ബാളിനൊപ്പം ആവേശമായി.
അൽവഹ്ദ സ്പോർട്സ് കമ്മിറ്റി അംഗം ഖാലിദ് അൽ ഹാനി മുഖ്യാതിഥിയായിരുന്നു. 
മാധ്യമപ്രവർത്തകൻ കമാൽ വരദൂർ ഉദ്ഘാടന പ്രഖ്യാപനം നടത്തി. നസീർ മാട്ടൂൽ, ഷുക്കൂറലി കല്ലുങ്ങൽ, സി. സമീർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യു. അബ്ദുല്ല ഫാറൂഖി, എം.പി.എം. റഷീദ് എന്നിവർ ട്രോഫി സമ്മാനിച്ചു. 
ടൂർണമ​െൻറിലെ മികച്ച കളിക്കാരനും ടോപ് സ്കോററുമായി ഹസ്സൻ (മലപ്പുറം), ഗോൾകീപ്പറായി ആസിഫ് മലപ്പുറം എന്നിവരെയും ടൂർണമ​െൻറിലെ സ്വഭാവ ടീം ആയി കോഴിക്കോട് ചാലേഞ്ചഴ്സിനെയും തെരഞ്ഞെടുത്തു.


 

News Summary - kerala gulf socker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.