കെഫ ഭാരവാഹികൾ
Posted On
date_range Updated On
date_range കെഫക്ക് പുതിയ ഭാരവാഹികൾ
ദുബൈ: കേരള എക്സ്പ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ (കെഫ) യു.എ.ഇയുടെ 2024-2025 വർഷത്തെ സീസണിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 17 അംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഉൾപ്പെടുന്ന കമ്മിറ്റിയിൽ ജാഫർ ഒറവങ്കരയെ പ്രസിഡന്റായും സന്തോഷ് കരിവെള്ളൂരിനെ ജനറൽ സെക്രട്ടറിയായും ബൈജു ജാഫറിനെ ട്രഷററായും തിരഞ്ഞെടുത്തു. സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന കെ.സി.എൽ ഫുട്ബാൾ ലീഗ് മത്സരങ്ങളോടുകൂടി പുതിയ സീസൺ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ചു. സന്തോഷ് കരിവെള്ളൂർ സ്വാഗതവും ബൈജു ജാഫർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.