ദുബൈ: കേരള എക്സ്പാട് ഫുട്ബാള്‍ അസോസിയേഷന്റെ (കെഫ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഡിസ്ട്രിക്ട് ലീഗ് സീസണ് 2 ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫിക്ചറിങ് റിനം ഇന്റര്‍നാഷനല്‍ ചെയര്മാന് പി.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു. മേയ് 17, 18, 24, 25 തീയതികളില്‍ ദുബൈ ക്ലബ് ഫോര്‍ പീപ്ള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ (റിനം) ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
വി.പി. അബ്ദുസ്സലാം, ഷാജി, ശംസുദ്ദീന്‍ നെല്ലറ, ഡോ. എം.കെ. മാനുട്ടി, സിറാജ്, ആര്.കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു. കെഫ ഭാരവാഹികളായ ജാഫര്‍ ഒറവങ്കര, സന്തോഷ് കരിവെള്ളൂര്‍, ബൈജു ജാഫര്‍, നൗഷാദ്, ഹാരിസ്, റഫീഖ്, ആദം അലി, ഷുഹൈബ്, സമ്പത്ത് കണ്ണൂര്‍, ഷഫീക്, ഇല്യാസ് പുതുക്കുടി, ശറഫുദ്ദീന്‍, റിയാസ് ഷാന്‍, അനു, ബഷീര്‍ ആലത്, ഫൈറൂസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അനുമതിയോടെ നടത്തുന്ന മത്സരത്തില്‍ കെയ്ന്‍സ് മലപ്പുറം സുല്‍ത്താന്‍, അല്‍ ഫറൂഷ്യ ഗ്രൂപ് തൃശൂര്‍ എഫ്.സി, പാലക്കാട് വാരിയേഴ്സ്, ആര്.കെ ഗ്രൂപ് കാസര്‍കോട് എഫ്.സി, പ്രൊ സ്മാര്‍ട്ട് കണ്ണൂര്‍ എഫ്.സി, എം.എം.ജെ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി വയനാട് എഫ്.സി ജില്ലാ ടീമുകളാണ് മാറ്റുരക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.