കെ.​സി.​എ​ഫ് യു.​എ.​ഇ നാ​ഷ​ന​ല്‍ ‘പ്ര​തി​ഭോ​ത്സ​വ 25’ല്‍ ​ബ​നി​യാ​സ് സ്‌​പൈ​ക്ക് എം.​ഡി കു​റ്റൂ​ര്‍

അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഹാ​ജി​ക്ക് അ​വാ​ര്‍ഡ് ന​ല്‍കു​ന്നു

കെ.​സി.​എ​ഫ് ‘പ്ര​തി​ഭോ​ത്സ​വ 25’ സ​മാ​പി​ച്ചു

അ​ബൂ​ദ​ബി: കെ.​സി.​എ​ഫ് യു.​എ.​ഇ ആ​റാ​മ​ത് നാ​ഷ​ന​ല്‍ ‘പ്ര​തി​ഭോ​ത്സ​വ 25’ അ​ബൂ​ദ​ബി ഷാം​ഖ​യി​ല്‍ സ​മാ​പി​ച്ചു. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ എ​ട്ട് മേ​ഖ​ല​ക​ളി​ല്‍നി​ന്നാ​യി 300ല്‍പ​രം പ്ര​തി​ഭ​ക​ള്‍ 90 ഇ​നം ക​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​ച്ചു. 399 പോ​യ​ന്‍റ്​ നേ​ടി അ​ബൂ​ദ​ബി മേ​ഖ​ല ചാ​മ്പ്യ​ന്മാ​രാ​യി. 356 പോ​യ​ന്‍റു​മാ​യി ദു​ബൈ സൗ​ത്ത് മേ​ഖ​ല ര​ണ്ടും 325 പോ​യ​ന്‍റോ​ടെ ദു​ബൈ നോ​ര്‍ത്ത് മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.വ​നി​ത​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച കു​ക്ക​റി മ​ത്സ​രം, ബെ​സ്റ്റ് ഔ​ട്ട് ഓ​ഫ് വെ​യ്സ്റ്റ് മ​ത്സ​രം എ​ന്നി​വ ഫെ​സ്റ്റി​വ​ലി​ന്‍റെ ആ​ക​ര്‍ഷ​ണ​ങ്ങ​ളാ​യി​രു​ന്നു.

സ​മാ​പ​ന യോ​ഗം കെ.​സി.​എ​ഫ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഹ​മീ​ദ് പി.​എം.​എ​ച്ച് ഈ​ശ്വ​ര​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘കെ.​സി.​എ​ഫ് ബി​സി​ന​സ് എ​ക്‌​സ​ല​ന്‍സി അ​വാ​ര്‍ഡ്’ അ​ബ്ദു​റ​ഹ്‌​മാ​ന്‍ ഹാ​ജി കു​റ്റൂ​രി​ന് സ​മ്മാ​നി​ച്ചു. ഡോ. ​അ​ബൂ​ബ​ക്ക​ര്‍, ഇ​ഖ്ബാ​ല്‍ സി​ദ്ദ​ക്ക​ട്ടെ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ബ്രാ​ഹിം സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്യാ​രി ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സി​ന്‍റെ ഹി​ദാ​യ​ത്ത് അ​ദ്ദൂ​ര്‍, അ​ഷ്റ​ഫ് ഷാ ​മ​ന്തൂ​ര്‍, താ​ഹ ത​ങ്ങ​ള്‍, ഹ​മീ​ദ് സ​അ​ദി ഈ​ശ്വ​ര​മം​ഗ​ലം, സൈ​നു​ദ്ദീ​ന്‍ ഹാ​ജി ബെ​ല്ലാ​രെ, കെ.​എ​ച്ച്. ല​ത്തീ​ഫ് ക​ക്കി​ഞ്ചെ, ഹം​സ അ​ഹ്സ​നി വ​യ​നാ​ട്, ല​ത്തീ​ഫ് ഹാ​ജി മാ​ട്ടൂ​ല്‍, അ​യ്യൂ​ബ് ക​ല്‍പ​ക​ഞ്ചേ​രി, ബ്രൈ​റ്റ് ഇ​ബ്രാ​ഹിം, ഹ​കീം തു​ര്‍ക്ക​ളി​കെ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - KCF 'Prathibhotsava 25' concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.