കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: സാമൂഹിക പ്രവര്‍ത്തകനും ഷാര്‍ജ കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡൻറുമായ കാസര്‍കോട് പരവനടുക്കം പെരിയ ഹൗസില്‍ നാസര്‍ മുഹമ്മദ് (54) അജ്മാനിലെ പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച അസര്‍ നമസ്കാരത്തിനെത്തിയപ്പോഴാണ്​ സംഭവം.  20 വര്‍ഷമായി യു.എ.ഇയിലുള്ള നാസര്‍ മുഹമ്മദ് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.   മുഹമ്മദ്–-ഹലീമാബി ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: റിയാസ്, റെയ്സാന, റോഷ്നി, ഹാജിറ. അജ്മാന്‍ ഫോറന്‍സിക് ലാബിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

Tags:    
News Summary - Kasorkode Native died In sharja-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.