Posted On
date_range Updated On
date_range കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കാസർകോട് ബന്ദിയോട് അടക്ക സ്വദേശി ദുബൈയിൽ ഹൃദയഘാതം മൂലം നിര്യാതനായി. പരേതനായ ചേവാർ ഹമീദിെൻറ മകൻ അബ്ദുൽ സത്താറാണ് (25) മരിച്ചത്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ ഡിസീസ് കെയർ യൂനിറ്റ് ജനറൽ കൺവീനർ ഇബ്രാഹിം ബേരികെ അറിയിച്ചു.
മാതാവ്: സുഹ്‌റ. സഹോദരങ്ങൾ: ശരീഫ്, ഷബീർ, സൈഫുദ്ദീൻ.
അബ്ദുൽ സത്താറിെൻറ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കാസർകോട് ജില്ലാ കമ്മിറ്റി എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.