കാഞ്ഞിരോട് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മായന്മുക്ക് ലെജൻഡ്സ് ടീം

കാഞ്ഞിരോട് പ്രീമിയർ ലീഗ്: മായന്മുക്ക് ലെജൻഡ്സ് ജേതാക്കൾ

ദുബൈ: കണ്ണൂർ കാഞ്ഞിരോട് പ്രീമിയർ ലീഗ് (കെ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം സീസണിൽ മായന്മുക്ക് ലെജൻഡ്സ് ചാമ്പ്യന്മാരായി.അൽ വർഖ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പഴയപള്ളി റോയൽസിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മായന്മുക്ക് ലെജൻഡ്സ് കിരീടം ചൂടിയത്. 112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലെജൻഡ്സ് 11.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ലെജൻഡ്സിനുവേണ്ടി ഫൈനലിൽ ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച റയീസ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം കരസ്ഥമാക്കി. കുടുക്കിമൊട്ട ചാർജേഴ്സിന്റെ മുനവിറാണ്​ മാൻ ഓഫ് ദി സീരീസ്. ടീമിന്‍റെ ഒറ്റക്കെട്ടായ പ്രകടനവും കൃത്യമായ നേതൃത്വവും മുഷ്താഖ് റഹ്മാന്റെ തകർപ്പൻ ക്യാപ്റ്റൻസിയുമാണ് മായന്മുക്ക് ലെജൻഡ്സിനെ കിരീടത്തിലേക്ക്​ നയിച്ചത്​.

Tags:    
News Summary - Kanjirode Premier League: Mayanmukku Legends are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.