കൈരളി കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഇ.കെ. നായനാർ അനുസ്മരണം
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഇ.കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന അനുസ്മരണ പരിപാടിയിൽ കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി അധ്യക്ഷത വഹിച്ചു. കൈരളി മുൻ സഹ രക്ഷാധികാരികളായ കെ.പി. സുകുമാരൻ, എം.എം.എ. റഷീദ് എന്നിവർ നായനാർ അനുസ്മരണം നടത്തി. പ്രവാസികളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രിയായിരുന്ന നായനാർ നടപ്പാക്കിയ മാതൃകപരമായ പ്രവർത്തനങ്ങൾ മലയാളികൾക്ക് വിസ്മരിക്കാൻ കഴിയുന്നതല്ലന്ന് കെ.പി. സുകുമാരൻ പറഞ്ഞു. നായനാരുടെ ജനപക്ഷ നിലപാടുകൾ എം.എം.എ റഷീദും ഓർമപ്പിച്ചു. കൈരളിയുടെ വിവിധ യൂനിറ്റുകളിൽനിന്നുള്ള പ്രവർത്തകർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി സ്വാഗതവും ട്രഷറർ ബൈജു രാഘവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.