ദുബൈ: കാഫ് (കൾച്ചറൽ ആർട്ട് ആൻഡ് ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന കാവ്യസന്ധ്യ ഞായറാഴ്ച നാലുമണിക്ക് ദുബൈ ഫ്രീ സോൺ മെട്രോസ്റ്റേഷന് സമീപം ഖിസൈസ് റെവാഖ് ഔഷാ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടക്കും. തിരഞ്ഞെടുത്ത പത്ത് കവിതകളുടെ അവതരണവും വിശകലനവും ഉൾപ്പെടുത്തിയിട്ടുള്ള പരിപാടിയുടെ ഉദ്ഘാടനം കവി മുരളി മംഗലത്ത് നിർവഹിക്കും. ‘സമകാല കവിത ഒരു പുറവാസ വായന’ എന്ന വിഷയത്തെ ആസ്പദമാക്കി കവി അനൂപ് ചന്ദ്രൻ പ്രഭാഷണം നടത്തും. കാവ്യസന്ധ്യയിൽ മലയാളത്തിലെ പ്രമുഖരായ കവികളുടെ കവിതകളുടെ ആലാപനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.