അബൂദബി: അബൂദബിയുടെ അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങളുടെ പരിഷ്കരിച്ച പതിപ്പ് അബൂദബി ഗുണമേന്മ^അനുയോജ്യത സമിതി (ക്യു.സി.സി) പുറത്തിറക്കി. അബൂദബി എക്സിക്യൂട്ടീവ് കൗൺസിലിലെ അടിസ്ഥാന സൗകര്യ^പരിസ്ഥിതി കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് പുതുക്കിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. എമിറേറ്റിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും സമഗ്ര മാർഗനിർദേശം നൽകുന്നതാണ് അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങളെന്ന് ക്യു.സി.സി വ്യക്തമാക്കി.
അബൂദബി എമിറേറ്റിലെ 125 സർക്കാർ^സ്വകാര്യ സ്ഥാനങ്ങൾ ഉൾപ്പെട്ട പത്തിലധികം പ്രവർത്തക സമിതികളുടെ പ്രവർത്തന ഫലമായാണ് മാനദണ്ഡം പുതുക്കി നിശ്ചയിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഇൗ സമിതികൾ 200ലധികം സാേങ്കതിക രേഖകൾ അവലോകനം ചെയ്യുകയും ആഗോളതലത്തിലെ ഏറ്റവും മികച്ച രീതിയിൽ മാനദണ്ഡം പരിഷ്കരിക്കുന്നതിനുള്ള ശിപാർശകൾ സമർപ്പിക്കുകയും ചെയ്തു. അബൂദബി ആസൂത്രണവും അബൂദബി സാമ്പത്തിക ദർശനം 2030ഉം വിഭാവനം ചെയ്യുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മ കൈവരിക്കാനുതകുന്ന തരത്തിലാണ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചിട്ടുള്ളതെന്ന് ക്യു.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഡോ. ഹിലാൽ ഹുമൈദ് ആൽ കഅബി പറഞ്ഞു. അബൂദബിയുടെ സാമ്പത്തിക വികസനത്തെ പിന്തുണക്കുന്ന രീതിയിൽ അത്യധികം ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വികസിപ്പിക്കുന്നതിൽ മാനദണ്ഡങ്ങൾ വഴികാട്ടുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.