രൂപക്കും സ്വർണത്തിനും വിലയിടിവ്​;  മണി എക്​സ്​ചേഞ്ചുകളിലും ജ്വല്ലറികളിലും വൻ തിരക്ക്​

ദുബൈ: ചരിത്രത്തിൽ ഏക്കാലത്തെയും താഴ്​ന്ന നിലയിലേക്ക്​ രൂപയുടെ മൂല്യം കൂപ്പുകുത്തവെ ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയുടെ ന​െട്ടല്ലായ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ വർധന. രൂപയുടെയും സ്വർണത്തി​​​െൻറയും വിലയിടിയൽ പ്രവണത തുടരുന്നതിനാൽ രണ്ടു ദിവസങ്ങളിലായി ഗൾഫ്​ രാജ്യങ്ങളിലെ മണി എക്​സ്​ചേഞ്ചുകളിലും സ്വർണാഭരണ ശാലകളിലും വൻ തിരക്കാണ്​ അനുഭവപ്പെടുന്നത്​. 18.77 രൂപയായിരുന്നു ഇന്നലെ ഒരു യു.എ.ഇ ദിർഹത്തിനു പകരം ലഭിച്ചത്​. സൗദി റിയാലിന്​ 18.36 ഉം ഒമാനി റിയാലിന്​ 178.50 ഉം രൂപ ലഭിച്ചു.  മാസാവസാന തീയതികൾ വെള്ളി, ശനി അവധിയാകയാൽ ചില സ്​ഥാപനങ്ങളിൽ ഇന്നലെ തന്നെ ശമ്പള വിതരണം നടന്നിരുന്നു. ശമ്പള തീയതി അടുത്തതിനാൽ പലരും കടം വാങ്ങിയും പണം നാട്ടിലേക്കയക്കുന്നുണ്ട്​.  മാസാന്ത്യം നാട്ടിലേക്ക്​ പണമയക്കുന്ന സാധാരണക്കാർ ഇൗ അവസരം വിനിയോഗിക്കുമെങ്കിലും വൻ തുകകൾ കൈവശമുള്ളവരും നിക്ഷേപകരും കൂടുതൽ മികച്ച തുകക്കായി കാത്തിരിക്കുകയാണ്​.

ക്രൂഡോയിലി​​​െൻറ ഉയർന്ന വിലയാണ്​ രൂപയുടെ  മൂല്യത്തകർച്ചക്ക്​ പ്രധാന കാരണം. ഇന്ത്യയുമായി ഇന്ധന നയതന്ത്രം പുലർത്തുന്ന ഇറാനിൽ നിന്ന്​ എണ്ണ വാങ്ങുന്നത്​ നിർത്തണമെന്ന അമേരിക്കൻ നിർദേശം വരും ദിവസങ്ങളിൽ ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയിൽ കൂടുതൽ സമ്മർദം സൃഷ്​ടിക്കും. സ്​കൂളുകൾ അടച്ച്​ പ്രവാസികൾ നാട്ടിലേക്ക്​ മടങ്ങുന്ന വേളയിൽ സ്വർണ വില ഇടിഞ്ഞത്​ സ്വർണ വിപണിയിലും ഉണർവ്​ പകർന്നിട്ടുണ്ട്​. 142.50 ദിർഹമിനാണ്​ ഇന്നലെ ദുബൈ വിപണിയിൽ സ്വർണം ലഭ്യമായത്​. ഇൗ വർഷം ആദ്യം മുതൽ മൂല്യ വർധിത നികുതി ഏർപ്പെടുത്തിയതിനെ തുടർന്ന്​ യു.എ.ഇ^സൗദി സ്വർണ വിപണികളിൽ ബാധിച്ച മങ്ങൽ മറികടക്കുന്ന കച്ചവടമാണ്​ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്​. അതോടെ  ഉപഭോക്​താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആഹ്ലാദം.

Tags:    
News Summary - jwellery-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.