അജ്മാന്‍: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അജ്മാനിൽ 2026 ഗൾഫ് വ്യക്തിഗത ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.
ജൂലൈ മൂന്നു മുതൽ ഒമ്പതു വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ഗൾഫ് ചെസ് ഫെഡറേഷൻ അംഗീകാരം നല്‍കി. ഗൾഫ് സ്‌പോർട്‌സ് ഫെഡറേഷനുകൾക്കായുള്ള ഏകീകൃത ചട്ടം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും കൗൺസിൽ അവലോകനം ചെയ്തു. അടുത്ത നവംബറിൽ ഒമാനിൽ മറ്റൊരു ഗൾഫ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാനുള്ള നിർദേശവും അഹ്മദ് അലി അൽ റൈസി അധ്യക്ഷനായ ഗൾഫ് ചെസ് ഫെഡറേഷൻ യോഗം ചർച്ച ചെയ്തു. ഗൾഫ് സ്‌പോർട്‌സ് ഫെഡറേഷനുകൾക്കായുള്ള ഏകീകൃത ചട്ടം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള നടപടികളും കൗൺസിൽ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.