യു.എ.ഇ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് ഡോണൾഡ് ട്രംപ്; ഉഭയകക്ഷി സഹകരണം ശക്തമാക്കും

അബൂദബി: യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി ഫോണിൽ സംസാരിച്ച് യു.എസ് പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചും, പരസ്പര താൽപര്യം മുൻനിർത്തി സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും സംഭാഷണത്തിനിടെ ചർച്ച ചെയ്തു.

പൊതുപ്രാധാന്യമുള്ള നിരവധി അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളിൽ ഇരുവരും ആശയവിനിമയം നടത്തി. മിഡിലീസ്റ്റിലെ നിലവിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ വിശദമായി സംസാരിച്ചു.

Tags:    
News Summary - US President Donald Trump Speaks with UAE President to Strengthen Bilateral Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.