ദുബൈ: ദുബൈ കെ.എം.സി.സി യുടെ സഹായത്തോടെ തിരുവനന്തപുരം ജില്ല കമ്മിറ്റി ചാർട്ട് ചെയ്ത എമിറേറ്റ്സ് ജംബോ വിമാനം 427 പേരുമായി തിരുവനന്തപുരത്തെത്തി. യാത്ര വിലക്ക് വന്നശേഷം പ്രവാസ ലോകത്തു നിന്ന് ആദ്യമായാണ് കേരളത്തിലേക്ക് ഇത്രയും യാത്രക്കാർ വിമാനത്തിൽ ഒന്നിച്ചു യാത്ര ചെയ്യുന്നതെന്ന് ചാർേട്ടഡ് വിമാനത്തിെൻറ കോഓഡിനേറ്ററും ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയുമായ നിസാമുദ്ദീൻ കൊല്ലം പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ ആക്ടിങ് പ്രസിഡൻറ് മുസ്തഫ വേങ്ങര, സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ട്രഷറർ പി.കെ. ഇസ്മായിൽ, അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവരും തിരുവനന്തപുരം ജില്ല പ്രസിഡൻറ് അക്ബർ ഷാ, സെക്രട്ടറി അൻവർ ഷാ, ജാസിം കല്ലമ്പലം, നസീർ ചാണാങ്കര, അഹമ്മദ് ഖനി, മുനീർ, അൻസാർ, താജുദീൻ, സിദീർ, നൗഫൽ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.