?????? ??????? ??? ???????????? ????? ???? ?????? ????????????????

ജുബൈല്‍ മേഖലയില്‍  വേലി നിര്‍മാണം പുരോഗമിക്കുന്നു

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന ബസ് ടെര്‍മിനലും ജനറല്‍ മാര്‍ക്കറ്റും കാലി-പക്ഷി ചന്തകളും പ്രവര്‍ത്തിക്കുന്ന ജുബൈല്‍ മേഖലയില്‍ സംരക്ഷണ വേലികളുടെ നിര്‍മാണം പുരോഗമിക്കുന്നു. സുരക്ഷ കണക്കിലെടുത്ത് പഴയ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ചിരുന്ന റോഡ് അധികൃതര്‍ അടച്ചിട്ടുണ്ട്. ഷാര്‍ജയിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയാണിത്.  അല്‍ അറൂബ, കിങ് ഫൈസല്‍, കിങ് അബ്​ദുല്‍ അസീസ് റോഡുകള്‍ ചേരുന്ന സംഗമ മേഖലയുമാണിത്. തെറ്റായ രീതിയിലുള്ള റോഡ് മുറിച്ച് കടക്കല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നത് കണക്കിലെടുത്താണ് വേലിക്കെട്ടുന്നതെന്ന് നഗരസഭ പറഞ്ഞു. ടെര്‍മിനലിലേക്കും ചന്തകളിലേക്കും കടക്കുവാന്‍ പ്രത്യേകം അടയാളപ്പെടുത്തിയ വഴികളുണ്ട്. 

ജുബൈലിന് പുറമെ തൊട്ടടുത്ത് കിടക്കുന്ന റോളയിലെ അല്‍ സഹ്റ, ഖലീജുല്‍ അറബി, ശാര്‍ക്ക് റോഡുകളിലും വേലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജുബൈല്‍ ടെര്‍മിനല്‍ ഭാഗത്ത് മുമ്പ് നടന്ന വാഹനാപകടത്തില്‍ സന്ദര്‍ശക വിസയിലത്തെിയ മലയാളി അപകടത്തില്‍ പെട്ടിരുന്നു. അപകടത്തില്‍ തകര്‍ന്ന ഇയാളുടെ കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. ഷാര്‍ജയിലെ ഏറ്റവും അപകടം പിടിച്ച മേഖലയാണിത്. ഖാലിദിയ പാലത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങള്‍ കണ്ട് വീര്‍പ്പ് മുട്ടുന്ന മേഖല. പാലത്തിനടിയിലെ യൂ ടേൺ ആണ് പ്രധാന വില്ലന്‍. ഈ യു ടേൺ അടച്ച് മാരിജ റോഡിലെ യൂ ടേൺ നില നിറുത്തിയാല്‍ മേഖലയിലെ അപകടങ്ങളും തിക്കും തിരക്കും പരമാവധി കുറക്കാമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Tags:    
News Summary - jubail-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.