കഴിഞ്ഞദിവസം സൗദി സന്ദർശിച്ച പാക്​ പ്രധാനമന്ത്രി ശഹ്​ബാസ്​ ഷരീഫ്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ (ഫയൽ ചിത്രം)

പാകിസ്​താന് സൗദിയുടെ വൻ സാമ്പത്തിക കൈത്താങ്ങ്

റിയാദ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്​താന് ആശ്വാസമായി സൗദി അറേബ്യയുടെ പ്രഖ്യാപനം. പാകിസ്​താൻ സെൻട്രൽ ബാങ്കിൽ 300 കോടി ഡോളർ കൂടി അധികമായി നിക്ഷേപിക്കാൻ സൗദി തീരുമാനിച്ചു. ഇതിനുപുറമെ, മുൻപ് നൽകിയിരുന്ന 500 കോടി ഡോളർ നിക്ഷേപത്തി​െൻറ കാലാവധി നീട്ടി നൽകാനും ധാരണയായിട്ടുണ്ട്.

സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി. പാകിസ്​താ​െൻറ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോള സാമ്പത്തിക മാറ്റങ്ങൾ സൃഷ്​ടിക്കുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതിനുമാണ് ഈ അധിക ധനസഹായം നൽകുന്നത്.

500 കോടി ഡോളർ നിക്ഷേപത്തി​െൻറ കാലാവധി നീട്ടിയതിലൂടെ പാകിസ്​താന് താൽക്കാലികമായി വലിയൊരു സാമ്പത്തിക ബാധ്യത ഒഴിവാക്കാനുമാകും. സൗദിയും പാകിസ്​താനും തമ്മിലുള്ള ദീർഘകാലമായുള്ള സഹോദര്യ ബന്ധത്തി​െൻറയും അടുത്ത സഹകരണത്തി​െൻറയും വിപു300 കോടി ഡോളർ കൂടി അനുവദിച്ചു; മുൻ നിക്ഷേപ കാലാവധി നീട്ടിലീകരണമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

പാകിസ്​താ​െൻറ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ സൗദി അറേബ്യക്കുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ സാമ്പത്തിക പിന്തുണ സഹായകമാകും.

Tags:    
News Summary - Saudi provides massive financial lifeline to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.