ദുബൈ ലത്തീഫ ആശുപത്രിയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ദുബൈ: ജോയ് ആലുക്കാസിന്റെ നേതൃത്വത്തിൽ 127ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ലത്തീഫ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷൻ സെന്ററിലായിരുന്നു ക്യാമ്പ്. രക്തം നൽകൂ, ജീവൻ രക്ഷിക്കുന്ന എന്ന സന്ദേശവുമായി വിവിധ രാജ്യങ്ങളിൽ ജോയ് ആലുക്കാസ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വിജയകരവും അഭിനന്ദനാർഹവുമാണെന്ന് ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. 2005ലാണ് ബ്ലഡ് ഡൊണേഷൻ ഫോറം രൂപവത്കരിച്ചത്. 'രക്തം ദാനം ചെയ്യുക, ഹീറോ ആവുക'എന്നതാണ് ഫോറത്തിന്റെ തത്ത്വം. 17 വർഷമായി ജി.സി.സിയിലുടനീളം 127 രക്തദാന ഡ്രൈവുകൾ നടത്തി. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. ജീവനക്കാരും പൊതുജനങ്ങളും ഒരുമിച്ച് രക്തം ദാനം ചെയ്യുന്നു. പ്ലേറ്റ്ലറ്റുകളുടെ ഉയർന്ന ആവശ്യം കാരണം തങ്ങളുടെ ജീവനക്കാർ പതിവായി പ്ലേറ്റ്ലറ്റുകൾ ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.