ദുബൈ: ജോയ് ആലുക്കാസ് ഷോപ്പ് ആൻറ് വിൻ പ്രമോഷനിലെ ബമ്പർ സമ്മാനമായ ഒാഡി എ3 കാർ അസർബൈജാൻ സ്വദേശി സൈദ ഷമിലോവക്ക്. ജോയ് ആലുക്കാസ് ഡയറക്ടർ സോണിയ ആലുക്കാസ് സമ്മാനം കൈമാറി. പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനായി സ്വർണം വാങ്ങിയ സൈദക്ക് സൂപ്പർ സമ്മാനം ലഭിച്ചുവെന്നറിയിച്ച് വന്ന ഫോൺ വിളി അത്യാഹ്ലാദം പകർന്നു.
മറ്റ് എട്ട് ജേതാക്കൾക്ക് എട്ടു ഗ്രാം സ്വർണ നാണയം സമ്മാനമായി നൽകി. നവംബർ17 മുതൽ ഡിസംബർ 23 വരെയായിരുന്നു സമ്മാന കാലയളവ്.
ഉപഭോക്താക്കളുടെ ആവേശകരമായ പ്രതികരണം ഏറെ അഭിമാനം നൽകുന്നുവെന്നും ഇടപാടുകാരുടെ സഹകരണവും അവരുടെ സ്നേഹത്തിന് പകരമായുള്ള സമ്മാനങ്ങളും വീണ്ടുമുണ്ടാകുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഷോപ്പ് ആൻറ് വിൻ പ്രമോഷൻ മറ്റ് ജി.സി.സി രാജ്യങ്ങളിൽ ജനുവരി ആദ്യം വരെ തുടരും. ഭാഗ്യശാലികൾക്ക് അഞ്ച് ഒാഡി എ3 കാറുകളും മൂന്നു കിലോ സ്വർണവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.