ജോയ് ആലുക്കാസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ചെയർമാൻ ഡോ. ജോയ് ആലുക്കാസ് ജീവനക്കാരോടൊപ്പം
ദുബൈ: ലോക രക്തദാന ദിനത്തില്‍ ജോയ് ആലുക്കാസ് വിവിധ രാജ്യങ്ങളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആഗോള സി.എസ്.ആര് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി. 2004 മുതല്‍ രക്തം, പ്ലേറ്റ് ലെറ്റ് ദാനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജോയ് ആലുക്കാസ് ലോകമെമ്പാടും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ പിന്തുണക്കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 190ലധികം രക്തദാന ക്യാമ്പുകളാണ് സ്ഥാപനം സംഘടിപ്പിച്ചത്.
4000ത്തിലധികം ജീവന് രക്ഷിക്കുന്ന രക്തവും പ്ലേറ്റ് ലെറ്റുകളും ശേഖരിക്കാന്‍ ഇതുവഴി സാധിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്മാന് ഡോ. ജോയ് ആലുക്കാസ്, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, ഡയറക്ടര്‍മാരായ ജോളി ജോയ്, സോണിയ ആലുക്കാസ്, മേരി ആന്റണി എന്നിവര്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. ഓരോ രക്തത്തുള്ളിയും ഒരു ജീവന് രക്ഷിക്കാന്‍ ശക്തിയുള്ളതാണെന്നും ഈ ജീവന് രക്ഷാദൗത്യത്തില്‍ പങ്കുചേരുന്നതില്‍ ഏറെ അഭിമാനിക്കുന്നതായും ജോയ് ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.