ദുബൈ: ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ ജോയ് ആലുക്കാസ് ആകര്‍ഷകമായ പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ചു. പരിമിതമായ കാലയളവില്‍ സ്വര്‍ണം, വജ്രം, പോള്‍ക്കി, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയുടെ മനോഹരമായ ശേഖരം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം നേരിട്ടുള്ള ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് 30 മുതല്‍ ജൂലൈ 6 വരെ പ്രാബല്യത്തിലുള്ള ഈ പ്രത്യേക ഓഫറിലൂടെ, ആഭരണങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഈ പ്രത്യേക പ്രമോഷന് യു.എ.ഇയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ലഭ്യമായിരിക്കും. കൂടാതെ ഈ ഓഫര്‍ ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
ഇതിലൂടെ ഈ അത്യാകര്‍ഷകമായ ഓഫര്‍ ഈ മേഖലയിലാകെയുള്ള ആഭരണ പ്രേമികളിലേക്കെത്തിച്ചിരിക്കുകയാണ് ജോയ് ആലുക്കാസ്. പരമ്പരാഗത ഡിസൈനുകളില്‍ തുടങ്ങി, ആധുനിക ക്ലാസിക്കുകള്‍ വരെയുള്ള രൂപകൽപനയോടെ, ലോകമെമ്പാടുനിന്നുമുള്ള ഒരു മില്യണിലധികം ഡിസൈനുകൾ ലഭ്യമാണ്. ഇറ്റാലിയന്‍, ടര്‍ക്കിഷ്, എഥ്നോ-കണ്ടെംപററി, ആന്റിക്ക് ഉള്‍പ്പെടെയുള്ള ശ്രേണികളും ഈ ശേഖരത്തില്‍ ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്ക് അർഥപൂര്‍ണമായ ഓഫറുകളൊരുക്കി സന്തോഷം പകരുകയും, അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്യുകയെന്നത് ജോയ് ആലുക്കാസ് പ്രതിബദ്ധതയായി കാണുന്നതായി ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ആലുക്കാസ് പറഞ്ഞു.
പ്രത്യേക അവസരത്തിലും ഉത്സവാഘോഷത്തിനും അല്ലെങ്കില്‍ ആയുസ്സ് മുഴുവന്‍ നിലനില്‍ക്കുന്ന ആഭരണത്തില്‍ നിക്ഷേപിക്കാനാണെങ്കിലും ജോയ് ആലുക്കാസ് ഷോറൂം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും ജോണ്‍ പോള്‍ ആലുക്കാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.