നാട്ടിലേക്ക് മടങ്ങുന്ന മാധ്യമ പ്രവർത്തകൻ പി.പി. ശശീന്ദ്രന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് 

മാധ്യമ പ്രവർത്തകൻ പി.പി. ശശീന്ദ്രന് യാത്രയയപ്പ്

ദുബൈ: നാട്ടിലേക്ക് മടങ്ങുന്ന മാതൃഭൂമി മിഡിലീസ്​റ്റ്​ ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ ഐ.എം.എഫും കെ.യു.ഡബ്ല്യു.ജെ മിഡിലീസ്​റ്റ്​​ യൂനിറ്റും സംയുക്തമായി യാത്രയയപ്പ് നൽകി. ലുലു ആസ്ഥാനത്ത് ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ ലുലു ഗ്രൂപ്​ ഇൻറര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ. യൂസുഫലി ഓണ്‍ലൈനില്‍ ആശംസ നേര്‍ന്നു.

ലുലു ഗ്രൂപ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാറും പ​ങ്കെടുത്തു.രാജു മാത്യു അധ്യക്ഷത വഹിച്ചു. ഷിനോജ് ഷംസുദ്ദീന്‍ സ്വാഗതം പറഞ്ഞു. ജലീല്‍ പട്ടാമ്പി ആമുഖം അവതരിപ്പിച്ചു. 'ഗള്‍ഫ് മാധ്യമ'ത്തിലെ ഡിസൈനര്‍ ഷൈജര്‍ നവാസ് രൂപകല്‍പന ചെയ്ത, ദുബൈയിലെ മാധ്യമപ്രവര്‍ത്തകര്‍ ഒപ്പിട്ട പത്രമാതൃകയിലുള്ള സ്‌പെഷല്‍ മെമ​േൻറാ അംഗങ്ങള്‍ ചേര്‍ന്ന് പി.പി. ശശീന്ദ്രന് സമര്‍പ്പിച്ചു.

നാഷിഫ് അലിമിയാന്‍, എം.സി.എ. നാസര്‍, കെ.എം. അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, റോയ് റാഫേല്‍, എന്‍.എ.എം. ജാഫര്‍, സാദിഖ് കാവില്‍, കബീര്‍ എടവണ്ണ, ഭാസ്‌കര്‍ രാജ്, അരുണ്‍ കുമാര്‍, സനീഷ് നമ്പ്യാര്‍, വനിത വിനോദ്, ജോമി അലക്‌സാണ്ടര്‍, നിഷ് മേലാറ്റൂര്‍, തന്‍വീര്‍ കണ്ണൂര്‍, തന്‍സി ഹാഷിര്‍, പ്രമദ് ബി.കുട്ടി, റഫീഖ് കരുവമ്പൊയില്‍, ഷിന്‍സ് സെബാസ്​റ്റ്യന്‍, ഉണ്ണി, യൂസഫ് ഷാ, കമാല്‍ കാസിം, ജെറിന്‍, ടി. ജമാലുദ്ദീന്‍, ഷിജോ വെറ്റിക്കുഴ, സജില ശശീന്ദ്രന്‍ എന്നിവർ ആശംസ നേര്‍ന്നു.പി.പി. ശശീന്ദ്രന്‍ മറുപടി പ്രസംഗം നടത്തി. സുജിത് സുന്ദരേശന്‍ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.