കുവൈത്ത് സിറ്റി: മുൻനിര വിമാനക്കമ്പനികളിലൊന്നായ ജെറ്റ് എയർവേസ് ഗൾഫ് രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള സർവിസുകൾക്ക് ആകർഷകമായ ഇളവുകൾ പ്രഖ്യാപിച്ചു. ജൂലൈ 21നും 23നും ഇടയിൽ ഒാൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അടിസ്ഥാന നിരക്കിെൻറയും ഇന്ധന സർചാർജിെൻറയും 10 ശതമാനമാണ് ഇളവ് അനുവദിക്കുക. ആഗസ്റ്റ് ഒന്നുമുതൽ നവംബർ 30 വരെ കാലയളവിനുള്ളിലായിരിക്കണം യാത്ര എന്ന നിബന്ധനയോടെയാണ് ഇളവ്. ഒരു വശത്തേക്കുള്ള യാത്രക്കും റിേട്ടൺ ടിക്കറ്റ് അടക്കവും ആനുകൂല്യം ലഭ്യമാണ്. അതേസമയം, നേരിട്ടുള്ള റൂട്ടുകളിൽ മാത്രമേ ഇൗ ആനുകൂല്യം ലഭിക്കൂ. jetairways.com എന്ന വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.