170 രാജ്യങ്ങളിലെ ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു. മെറ്റാവേഴ്സിനെ കുറിച്ച് അറിയാനും പഠിക്കാനും നടപ്പാക്കാനും പകർത്താനും ആഗ്രഹിക്കുന്നവർക്ക് അവസരമായിരിക്കും ജൈടെക്സ്. 17 സമ്മേളനങ്ങള്‍, 800ഓളം പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, ശില്പശാലകള് എന്നിവയും ഉണ്ടാകും
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയിൽ ഒന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന് (ജൈടെക്സ്) തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. 14 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ 5000ഓളം സ്ഥാപനങ്ങളെത്തും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഏരിയ ഇക്കുറി കൂടുതലുണ്ട്. പ്രദർശനത്തിനെത്തുന്ന 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈടെക്സിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സംഗീതം, ഫാഷൻ, സ്പോർട്സ്, ബിസിനസ് തുടങ്ങിയ മേഖലകളിലെ ആധുനീക സാങ്കേതിക വിദ്യകളുടെ സംഗമ ഭൂമിയായിരിക്കും ജൈടെക്സ്. 'എന്റർ ദി നെക്സ്റ്റ് ഡിജിറ്റൽ യൂനിവേഴ്സ്' എന്ന പ്രമേയത്തിലാണ് 42ാം എഡിഷൻ അരങ്ങേറുന്നത്. 90ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. േബ്ലാക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഓഗ്മന്റ് റിയാലിറ്റി, റിമോട്ട് വർക്ക് ആപ്, ഡിജിറ്റൽ എക്കോണമി, ക്രിപ്റ്റോ കറൻസി, കോഡിങ് തുടങ്ങിയവയെല്ലാം ചർച്ചാ വിഷയമാകുകയും ഇവയുടെ സാധ്യതകൾ പ്രദർശിപ്പിക്കുകയും ചെയ്യും. 170 രാജ്യങ്ങളിലെ ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ ട്രെൻഡായ മെറ്റാവേഴ്സിനെ കുറിച്ച് അറിയാനും പഠിക്കാനും നടപ്പാക്കാനും പകർത്താനും ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമായിരിക്കും ജൈടെക്സ്. 17 സമ്മേളനങ്ങള്‍, 800ഓളം പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, ശില്പശാലകള് എന്നിവ അരങ്ങേറും. വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും നേതാക്കളും എത്തും.
ചൈനീസ് കമ്പനിയായ ഇവിടോൾ അവതരിപ്പിക്കുന്ന പറക്കും കാറാണ് ഇത്തവണത്തെ മറ്റൊരു ആകർഷണം. ഭാവിയുടെ വാഹനം എന്നാണ് പറക്കും കാർ അറിയപ്പെടുന്നത്. ദുബൈയിൽ ഇത്തരം കാറുകൾക്കും വിമാനങ്ങൾക്കും മാത്രമായി വിമാനത്താവളം നിർമിക്കാൻ പദ്ധതിയുണ്ട്.
യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കാറുകൾക്ക് പുറമെ ഓൺലൈൻ ഡെലിവറി വസ്തുക്കളും ഇത്തരം വാഹനങ്ങൾ വഴി എത്തിക്കാൻ പദ്ധതിയുണ്ട്. ടെക് കമ്പനിയായ എക്സ് പെങ്ങും ഇ.വി മാനുഫാക്ചററുമാണ് പറക്കും കാർ വികസിപ്പിച്ചത്. കുത്തനെ പറന്നുയരാനും താഴാനും ഇ കാറിന് കഴിയും. ദുബൈ ചേംബർ ഓഫ് കൊമേഴ്സിന്റെ പിന്തുണയോടെയാണ് കാർ വികസിപ്പിച്ചത്. ഇലക്ട്രിക കാറാണിത്. സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അതിനാൽ ഡ്രൈവറുടെ ആവശ്യമില്ല. നൂതന ൈഫ്ലറ്റ് കൺട്രോൾ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. gitex.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുത്ത് പ്രവേശിക്കാം. 220 മുതലാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.