ജമാൽ ഹാജി ചങ്ങരോത്ത് നിര്യാതനായി

ദുബൈ: മത സാമൂഹിക സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു കോഴിക്കോട് ചങ്ങരോത്ത് പറമ്പാക്കൽ മുഹമ്മദ് ജമാൽ ഹാജി (57) ദുബൈയിൽ നിര്യാതനായി. പ്രഭാത നമസ്കാരത്തിന് ശേഷം വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ്​ അസ്വസ്ഥത അനുഭവപ്പെട്ടത്​. ഉടൻ ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബം ദുബൈയിൽ തന്നെയുണ്ട്.

ഐ.സി.എഫ് ന്യൂ ദുബൈ സെൻട്രൽ ഫൈനാൻസ് സെക്രട്ടറി, മർകസ്, സിറാജുൽ ഹുദാ, മഅദിൻ സ്ഥാപനങ്ങളുടെ ഭാരവാഹി തുടങ്ങിയ നിലകളിൽ സേവനം ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞമ്മദ്, മാതാവ്: ഖദീജ, ഭാര്യ: സഫിയ, മക്കൾ: അജ്മൽ, ജുനൈദ്, ആയിഷ, ഫാത്തിമ. മരുമക്കൾ: തസ്‌ലീം കൂടരഞ്ഞി, സക്കിയ, സഹോദരങ്ങൾ: മൊയ്തീൻ, പാത്തു, കുഞ്ഞബുദുള്ള മുസ്ലിയാർ, കുട്ടി മമ്മി, ആയിശ. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ദുബൈ സോനാപൂർ ഖബർസ്ഥാനിലാണ് ഖബറടക്കം.

ജമാൽ ഹാജിയുടെ വിയോഗത്തിൽ മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ ഇബ്‌റാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ. അലി അബ്ദുല്ല, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഐ.സി.എഫ് നാഷനൽ പ്രസിഡന്‍റ്​ മുസ്തഫ ദാരിമി കടാങ്കോട്, ഐ.സി.എഫ്​ നാഷനൽ, ദുബൈ, ന്യൂ ദുബൈ സെൻട്രൽ കമ്മിറ്റികൾ, മർകസ്, മഅദിൻ, സിറാജുൽ ഹുദാ ദുബൈ കമ്മിറ്റികൾ അനുശോചിച്ചു.

Tags:    
News Summary - Jamal Haji Changarot passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.