എ​ന്നും മ​ഴ പെ​യ്യുന്നൊരിടമു​ണ്ട്, ഷാ​ർ​ജ​യി​ൽ...

ചൂ​ട് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​വു​മ്പോ​ൾ നാ​ട്ടി​ലെ കു​ളി​രു​കോ​രു​ന്ന മ​ഴ നി​ങ്ങ​ൾ​ക്ക് മി​സ്സ് ചെ​യ്യു​ന്നു​ണ്ടോ... ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത കു​ളി​രു​ള്ള മ​ഴ ആ​സ്വ​ദി​ക്കാ​ൻ കൊ​തി​ക്കു​ന്ന​വ​ർ​ക്ക്, ന​ന​യാ​തെ മ​ഴ​യു​ടെ മ​നോ​ഹാ​രി​ത ക​ൺ​കു​ളി​ർ​ക്കെ ആ​സ്വ​ദി​ക്കാ​നും മ​ഴ​യോ​ർ​മ്മ​ക​ൾ അ​യ​വി​റാ​ക്കാ​നും ഷാ​ർ​ജ​യി​ലെ റെ​യി​ൻ റൂ​മി​ലേ​ക്ക് പോ​രൂ. 2500 ലി​റ്റ​ർ വെ​ള്ള​ത്തി​ന്‍റെ ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത മ​ഴ​ക്ക്​ കീ​ഴി​ൽ കു​ട ചൂ​ടാ​തെ ന​ട​ക്കാം. ഷാ​ർ​ജ റോ​ള​യി​ൽ അ​ൽ മ​ജാ​റ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് ഈ ​മ​ഴ​മു​റി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. താ​ഴെ​ത്തു​ന്ന വെ​ള്ളം പാ​ഴാ​വാ​തെ ശു​ദ്ധീ​ക​രി​ച്ചാ​ണ് വീ​ണ്ടും മ​ഴ​യാ​യി പെ​യ്യു​ന്ന​ത്.

ഷാ​ർ​ജ ആ​ർ​ട്ട് ഫൗ​ണ്ടേ​ഷ​നു​വേ​ണ്ടി ലോ​കോ​ത്ത​ര ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്നൊ​രു​ക്കി​യ റെ​യി​ൻ റൂം ​അ​ത്യാ​ധു​നി​ക​മാ​യ ത്രീ​ഡി ട്രാ​ക്കി​ങ്​ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ശി​ല്പം, പ്ര​ക​ട​നം, വ​ലി​യ തോ​തി​ലു​ള്ള വാ​സ്തു​വി​ദ്യ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ല​ണ്ട​ൻ ആ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ ഈ ​അ​ത്ഭു​തം കാ​ണാ​ൻ നി​ര​വ​ധി പേ​ർ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. ന​ന​യാ​തെ മ​ഴ​ത്തു​ള്ളി​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ക്കാം എ​ന്ന​താ​ണ് ഇ​വി​ടു​ത്തെ മ​ഴ​യു​ടെ പ്ര​ത്യേ​ക​ത. ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള ത്രീ​ഡി ട്രാ​ക്കി​ങ്​ കാ​മ​റ​ക​ളും അ​ത്യാ​ധു​നി​ക സെ​ൻ​സ​റു​ക​ളു​മാ​ണ് ന​ന​ഞ്ഞ് കു​തി​രാ​തെ സ​ന്ദ​ർ​ശ​ക​രെ ര​ക്ഷി​ക്കു​ന്ന​ത്. ഇ​വ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ന​ട​ക്കേ​ണ്ട​ത്.

മ​ഴ​മു​റി​യി​ലെ​ത്തു​ന്ന​വ​രു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് കാ​മ​റ​ക​ളും സെ​ൻ​സ​റു​ക​ളും ആ ​ഭാ​ഗ​ത്തു​ള്ള മ​ഴ​ച്ചാ​റ്റ​ൽ നി​യ​ന്ത്രി​ക്കും. പ​ക്ഷേ, സെ​ൻ​സ​റു​ക​ൾ​ക്ക്​ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​ലും വേ​ഗ​ത്തി​ൽ ന​ട​ന്നാ​ൽ ന​ന​യാ​നും സാ​ധ്യ​ത​യു​ണ്ട്. ലോ​ക​ത്ത് പ​ല​യി​ട​ത്തും മ​ഴ​മു​റി​ക​ളു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം താ​ൽ​കാ​ലി​കം മാ​ത്ര​മാ​ണ്. റാ​ൻ​ഡം ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഈ ​പ്രോ​ജ​ക്റ്റി​ന്‍റെ ആ​ദ്യ​ത്തെ സ്ഥി​രം ഇ​ൻ​സ്റ്റ​ലേ​ഷ​നും ഷാ​ർ​ജ​യി​ലു​ള്ള ഈ ​മ​ഴ​മു​റി​യാ​ണ്.

മു​മ്പ്​ 2012ൽ ​ല​ണ്ട​നി​ലും 2013ൽ ​ന്യൂ​യോ​ർ​ക്കി​ലും 2015ൽ ​ഷാ​ങ്ഹാ​യി​യി​ലും ലോ​സ് ഏ​ഞ്ച​ൽ​സി​ലു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​യി​രു​ന്നു. 2018 മേ​യി​ലാ​ണ്​ ഷാ​ർ​ജ​യി​ലെ റെ​യി​ൻ റൂം ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് 25 ദി​ർ​ഹ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും​ (22 വ​യ​സ്സു​വ​രെ-​ഐ.​ഡി നി​ർ​ബ​ന്ധം) അ​ധ്യാ​പ​ക​ർ​ക്കും (ഐ.​ഡി നി​ർ​ബ​ന്ധം) 15 ദി​ർ​ഹ​വു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. അ​ഞ്ച്​ വ​യ​സ്സു വ​​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും ഇ​വി​ടെ 'മ​ഴ പെ​യ്യും'. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ്​ സ​മ​യം.

വെ​ള്ളി​യാ​ഴ്ച്ച മാ​ത്രം വൈ​കീ​ട്ട് നാ​ല് മു​ത​ൽ പ​തി​നൊ​ന്ന് വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം. ​ഒ​രേ​സ​മ​യം ആ​റു​പേ​ർ​ക്ക് വ​രെ 15 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സെ​ഷ​നു​ക​ൾ​ക്ക് ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. സ​ന്ദ​ർ​ശ​ക​രു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഷാ​ർ​ജ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഇ​പ്പോ​ൾ റെ​യി​ൻ ഹൗ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags:    
News Summary - Its raining all the time in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.